KeralaLatest

മുല്ലപ്പെരിയാര്‍ : ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധിപറയും

“Manju”

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വിധി പറയുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന് മേല്‍നോട്ട സമിതി ചെയര്‍മാന്റെ ചുമതല നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇതിനെ എതിര്‍ക്കുകയായിരുന്നു. നിലവിലെ മേല്‍നോട്ട സമിതി ചെയര്‍മാന്‍ മാറ്റേണ്ടതില്ലെന്നാണ് കേന്ദ്ര നിലപാട്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ദേശീയ ഡാം സുരക്ഷാ അതോറിട്ടിയുടെ നിയമപരമായ അധികാരങ്ങള്‍ താത്ക്കാലികമായി മേല്‍നോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതോറിട്ടി പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ഒരു വര്‍ഷംകൂടി സമയം ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധികാരങ്ങള്‍ താത്ക്കാലികമായി മേല്‍നോട്ട സമിതിക്ക് കൈമാറുന്നത്. ഇരു സംസ്ഥാനങ്ങളുടെയും ഓരോ അംഗത്തെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി ശക്തിപ്പെടുത്തുമെന്ന് കോടതി വ്യക്തമാക്കി. സമിതി പുനഃസംഘടിപ്പിക്കുന്നതിനെ കേന്ദ്രസര്‍ക്കാരും അനുകൂലിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഓരോ പ്രതിനിധികളെ കൂടി സമിതിയില്‍ ഉള്‍പ്പെടുത്തും.

Related Articles

Back to top button