LatestThiruvananthapuram

മാസ്കില്‍ വിട്ടുവീഴ്ചയില്ല; കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതല്‍ കൊറോണ നിയന്ത്രണ ലംഘനങ്ങള്‍ക്ക് കേസെടുക്കില്ല. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് കേസ് എടുക്കേണ്ടെന്ന് നിര്‍ദ്ദേശം നല്‍കിയത്. അതേസമയം മാസ്‌കും ശുചിത്വവും തുടരണമെന്ന് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം

കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി സംസ്ഥാനത്ത് നടപ്പിലാക്കിയ കൊറോണ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച്‌ ഇന്നലെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ദുരന്തനിവാരണ നിയമപ്രകാരമുള്ള കൊറോണ നിയന്ത്രണങ്ങള്‍ ഇന്നുമുതലുണ്ടാകില്ല. എന്നാല്‍ മാസ്‌ക് ധരിക്കുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം തുടരണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ഭാവിയിലെ രോഗവ്യാപന സാധ്യത മുന്നില്‍ കണ്ടും സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായും മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദ്ദേശം. ഗുരുതര രോഗങ്ങളുള്ളവര്‍ പ്രായമായവര്‍ ഉള്‍പ്പടെ മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. മാര്‍ച്ച്‌ വരെയുള്ള കണക്കനുസരിച്ച്‌ 38 ലക്ഷം പേര്‍ക്ക് എതിരേയാണ് മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തത്. ഇവര്‍ക്കെതിരേ പിഴയും ഈടാക്കിയിരുന്നു . കൊറോണ വരും നാളുകളില്‍ കൂടുതല്‍ തീവ്രമാകില്ലെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് നിയന്ത്രണ ലംഘനങ്ങള്‍ക്ക് കേസെടുക്കുന്നത് ഒഴിവാക്കിയത്.

Related Articles

Back to top button