InternationalLatest

ബഹിരാകാശത്തിലും നിറഞ്ഞ് ഇന്ത്യന്‍ പതാക

“Manju”

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിലെ 75-ാം വാര്‍ഷികം ആഘോഷിച്ച്‌ നാസയും. ബഹിരകാശ നിലയത്തില്‍ ഇന്ത്യന്‍ ദേശീയപതാകയുടെ ചിത്രം അമേരിക്കന്‍ പതാകയ്‌ക്കൊപ്പം പ്രതിഷ്ഠിച്ചുകൊണ്ടാണ് നാസ ആഘോഷത്തില്‍ പങ്കുചേര്‍ന്നത്. ബഹിരാകാശ നിലയത്തിലെ ഒരു ജനല്‍ പാളിയില്‍ ഇന്ത്യന്‍ പതാക പതിപ്പിച്ചുകൊണ്ടാണ് നാസ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപച്ചത്. ഇന്തോ-അമേരിക്കന്‍ വംശജനും നാസയുടെ ബഹിരാകാശ സഞ്ചാരിയുമായ രാജാചാരിയാണ് ചിത്രം തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

Related Articles

Back to top button