IndiaLatest

അനുകുല വിധി സ്​​റ്റേ ചെയ്തു

“Manju”

ന്യൂഡല്‍ഹി: ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ മുന്‍ മേധാവി ആകാര്‍ പട്ടേല്‍ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്ന് പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു.​ആകാര്‍ പട്ടേലിനെതിരെ സി.ബി.ഐ പുറപ്പെടുവിച്ച ലുക്കൗട്ട്​ നോട്ടീസ്​ അടിയന്തിരമായി പിന്‍വലിക്കണ​മെന്നും സി.ബി.ഐ അദ്ദേഹത്തോട്​ മാപ്പു പറയണമെന്നുമുള്ള ഡല്‍ഹി അഡീഷനല്‍ ചീഫ്​ മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട്​ കോടതിയുടെ രണ്ട്​ നിര്‍ദേശങ്ങളും സി.ബി.ഐ കോടതി സ്​റ്റേ ചെയ്​തു. മറുപടി സത്യവാങ്​മുലം നല്‍കാന്‍ സമയം അനുവദിച്ച്‌​ കേസ്​ ഈ മാസം 12ലേക്ക്​ മാറ്റി.

സി.ബി.ഐക്ക്​ മറുപടി നല്‍കാന്‍ മതിയായ സമയം അഡീഷനല്‍ ചീഫ്​ മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട്​ കോടതി നല്‍കിയില്ലെന്ന്​ പറഞ്ഞാണ്​ പ്രത്യേക സി.ബി.ഐ കോടതിയുടെ നടപടി.

Related Articles

Back to top button