IndiaLatest

‘ബംഗാള്‍ 
മാറും’ മീനാക്ഷി മുഖര്‍ജി

“Manju”

കണ്ണൂര്‍ : ‘യുവാക്കളുടെ നേതൃത്വത്തില്‍ ബംഗാളില്‍ ഇടതുപക്ഷത്തിന്റെ വലിയ മുന്നേറ്റമുണ്ടാകുമെന്നതില്‍ സംശയമില്ല’–- മീനാക്ഷി മുഖര്‍ജിയുടെ ഉറച്ച വാക്കുകള്‍.’  മമത ബാനര്‍ജിയുടെ അധികാരക്കോട്ടകള്‍ വിറപ്പിച്ച ഈ മുപ്പത്തേഴുകാരി ഡിവൈഎഫ്‌ഐ പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയാണ്. ബംഗാളില്‍ കിരാതഭരണമാണെന്നും എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് മമത ശ്രമിക്കുന്നതെന്നും- മീനാക്ഷി പറഞ്ഞു.
വിദ്യാര്‍ഥിനേതാവ് അനീസ്ഖാന്റെ കൊലപാതകത്തോടെയാണ് ബംഗാളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ ഇടതുപക്ഷം നയിക്കുന്ന സമരം ഊര്‍ജിതമാകുന്നത്. മമതയെയും തൃണമൂല്‍ ഗുണ്ടാസംഘത്തെയും തുറന്നുകാണിക്കാന്‍ ശ്രമിച്ചാല്‍ ഒന്നുകില്‍ കൊല്ലപ്പെടും അല്ലെങ്കില്‍ പൊലീസിന്റെ അതിക്രൂരപീഡനം നേരിടും. തൃണമൂല്‍ നേതാവിന്റെ ശൈശവവിവാഹം തടഞ്ഞതിനാണ് ഡിവൈഎഫ്‌ഐ ലോക്കല്‍ കമ്മിറ്റി അംഗം ബിദ്യുത് മണ്ഡലിനെ കൊലപ്പെടുത്തിയത്. അതിനെയെല്ലാം അതിജീവിച്ച്‌ വീണ്ടും സമരാഹ്വാനവുമായി യുവത തെരുവിലിറങ്ങുകയാണ്.
വിഭാഗീയതയും വഞ്ചനാ നയങ്ങളുമാണ് ബംഗാളിനെ ഇപ്പോള്‍ നയിക്കുന്നത്. തൊഴിലില്ലായ്മ വലിയ പ്രതിസന്ധിയാണ്. അതിന് കൃത്യമായ പരിഹാരം കണ്ടെത്താന്‍ മമത ശ്രമിക്കുന്നില്ല. ഇവിടെ മാതൃകയാക്കേണ്ടത് കേരളത്തെയാണ്. എല്ലാ മേഖലയിലും മികച്ച സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനായി. ജനക്ഷേമപ്രവര്‍ത്തനം നടപ്പാക്കണമെങ്കില്‍ ബംഗാളില്‍ തൃണമൂലിനെയും ബിജെപിയെയും ഒറ്റപ്പെടുത്തണമെന്നും മീനാക്ഷി പറഞ്ഞു.

Related Articles

Back to top button