KeralaLatestThiruvananthapuram

വായനാ മത്സരത്തിലെ വിജയിക്ക് സ്വീകരണം

“Manju”

ജ്യോതിനാഥ് കെ.പി

പോത്തൻകോട്: സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തിയ ഓൺലൈൻ വായന മത്സരത്തിൽ സമ്മാനാർഹമായ എസ് എ ദേവികയ്ക്കുള്ള ഉപഹാര സമർപ്പണം കൊയ്ത്തൂർ കോണം യുവജനസംഘം ലൈബ്രറി ആൻഡ് റീഡിങ് റൂം അങ്കണത്തിൽ വച്ച് തിരുവനന്തപുരം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സനൽകുമാർ കെ ജി നിർവഹിച്ചു.

ഗ്രന്ഥശാല പ്രസിഡണ്ട് സെയ്നി നോബിളിൻ അധ്യക്ഷനായ സമ്മേളനം തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ എം റഷീദ് വാർഡ് മെമ്പർമാരായ എസ് റിയാദ്, പി പ്രമോദ് എന്നിവർ ആശംസകൾ അറിയിച്ചു. യുവജന സംഘം ലൈബ്രറി ആൻഡ് റീഡിങ് റൂം സെക്രട്ടറി അനിൽകുമാർ സ്വാഗതം പറഞ്ഞു.

Related Articles

Back to top button