LatestThiruvananthapuram

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ഇന്ന് വൈകുന്നേരം മുതല്‍ സര്‍വ്വീസ് ആരംഭിക്കും

“Manju”

തിരുവനന്തപുരം : പൊതു ​ഗതാ​ഗതത്തിന് പുതുയു​ഗം എന്ന മുദ്രാവാക്യവുമായി കെഎസ്‌ആര്‍ടിസി – സ്വിഫ്റ്റ് ഇന്ന് വൈകുന്നേരം മുതല്‍ സര്‍വ്വീസ് ആരംഭിക്കും. വൈകുന്നേരം 5.30 മണിക്ക് തമ്പാനൂര്‍ കെഎസ്‌ആര്‍ടിസി സെന്‍ട്രല്‍ ഡിപ്പോയില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ സര്‍വ്വീസിന് ഫ്ലാ​ഗ് ഓഫ് ചെയ്യുന്നതോടെ സര്‍വ്വീസ് ആരംഭിക്കും.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. തദ്ദേശ-സ്വയം ഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി എം വി ​ഗോവിന്ദന്‍ മാസ്റ്റര്‍ ​ഗ്രാമവണ്ടി ​ഗൈഡ് ബുക്ക് പ്രകാശനം നിര്‍വ്വഹിക്കും. വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കെഎസ്‌ആര്‍ടിസി – സ്വിഫ്റ്റ് വെബ്സൈറ്റ് പ്രകാശനവും, ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ കെഎസ്‌ആര്‍ടിസി – സ്വിഫ്റ്റ് ബസ് ആദ്യത്തെ റിസര്‍വേഷന്‍ ചെയ്തവര്‍ക്കുള്ള സമ്മാനങ്ങളുടെ വിതരണവും നിര്‍വ്വഹിക്കും.

5.30 മണി മുതല്‍ ബംഗളൂരിലെക്കുള്ള എ.സി വോള്‍വോയുടെ നാല് സ്ലീപ്പര്‍ സര്‍വ്വീസുകളും, 6 മണിക്ക് ശേഷം തിരുവനന്തപുരത്ത് നിന്നും, കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡര്‍ സര്‍വ്വീസുകളുമാണ് ആദ്യ ദിനം നടത്തുക.

ഡോ. ശശി തരൂര്‍ എം പിയും, മേയര്‍ ആര്യ രാജേന്ദ്രനും മുഖ്യാതിഥികളായി പങ്കെടുക്കും. ചടങ്ങില്‍, വാര്‍ഡ് കൗണ്‍സിലര്‍ ഹരികുമാര്‍ സി, ഐഒസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി സി അശോകന്‍, വി ഇ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് ലിമിറ്റഡ് (വോള്‍വോ) ബസ് ഡിവിഷന്‍ പ്രസിഡന്റ് ആകാശ് പാസ്സി, അശോക് ലൈലാന്റ് ലിമിറ്റഡ് ബസ് ഹെഡ്- കെ മോഹന്‍, കെഎസ്‌ആര്‍ടിഇഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് വിനോദ്, ടിഡിഎഫ് സംസ്ഥാന വര്‍ക്കിം​ഗ് പ്രസിഡന്റ് ആര്‍ ശശിധരന്‍, കെഎസ്ടിഇഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എല്‍ രാജേഷ്, കെഎസ്‌ആര്‍ടിസിലെയും, സ്വിഫ്റ്റിലെയും ഉന്നത ഉദ്യോ​ഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Back to top button