Latest

ജീവനക്കാരിയുടെ തട്ടിപ്പ്​: കൂടുതല്‍പേര്‍ക്ക്​ പ​ങ്കെന്ന്​ സൂചന

“Manju”

കോ​ഴി​ക്കോ​ട്​: വി​ര​മി​ക്കാ​ന്‍ മാ​സ​ങ്ങ​ള്‍ അ​വ​ശേ​ഷി​ക്കെ കേ​ര​ള ബാ​ങ്കി​ലെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്ന്​ ജീ​വ​ന​ക്കാ​രി 50​ ല​ക്ഷ​ത്തോ​ളം​ രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍​പേ​ര്‍​ക്ക്​ പ​​ങ്കെ​ന്ന്​ സൂ​ച​ന.
സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തോ​ടെ ഇ​വ​രെ ജോ​ലി​യി​ല്‍​നി​ന്ന്​ സ​സ്​​പെ​ന്‍​ഡ്​ ചെ​യ്​​തു. ത​ട്ടി​പ്പി​ന്​ കൂ​ട്ടു​നി​ന്ന​ത​ട​ക്കം സം​ശ​യി​ക്കു​ന്ന അ​ഞ്ചു​പേ​രെ മ​റ്റു ശാ​ഖ​ക​ളി​ലേ​ക്ക്​ സ്​​ഥ​ലം മാ​റ്റി. വ​രു​ന്ന മേ​യി​ല്‍ സ​ര്‍​വി​സി​ല്‍​നി​ന്ന്​ വി​ര​മി​ക്കാ​നി​രി​ക്ക​യാ​ണ്​ ഉ​ഷാ​ദേ​വി. ഇ​വ​ര്‍ മു​മ്പ്​ ജോ​ലി ചെ​യ്ത ശാ​ഖ​ക​ളി​ലും സ​മാ​ന ത​ട്ടി​പ്പ്​ സം​ശ​യി​ക്കു​ന്ന​തി​നാ​ല്‍ തൊ​ട്ടു​മുമ്പ്​ ജോ​ലി ചെ​യ്​​ത മാ​വൂ​ര്‍ റോ​ഡ്​ ശാ​ഖ​യി​ലേ​ക്ക​ട​ക്കം ബാ​ങ്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. ഏ​റെ​ക്കാ​ല​മാ​യി ഇ​ട​പാ​ടു​ക​ള്‍ ന​ട​ക്കാ​ത്ത അ​ക്കൗ​ണ്ടു​ക​ളി​ലെ പ​ണ​മാ​ണ്​ ത​ട്ടി​യ​ത്​ എ​ന്ന​തി​നാ​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള മു​ഴു​വ​ന്‍ അ​ക്കൗ​ണ്ടു​ക​ളും പ​രി​ശോ​ധി​ക്കാ​നാ​ണ്​ ബാ​ങ്കി​ന്റെ തീ​രു​മാ​നം.
അ​തേ​സ​മ​യം, ബാ​ങ്കി​ന്റെ വി​ശ്വാ​സ്യ​ത​യെ ബാ​ധി​ക്കു​മെന്ന​തി​നാ​ല്‍ സം​ഭ​വം ഒ​തു​ക്കി​തീ​ര്‍​ക്കാ​നു​ള്ള ശ്ര​മ​വും അ​ണി​യ​റ​യി​ല്‍ ന​ട​ക്കു​ന്നു​ണ്ട്​. വ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പാ​യി​ട്ടു​പോ​ലും ബാ​ങ്ക്​ അ​ധി​കൃ​ത​ര്‍ ഇ​തു​വരെ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ല.
പ​രാ​തി ന​ല്‍​കേ​ണ്ട​ത്​ എ​ച്ച്‌.​ആ​ര്‍ വി​ഭാ​ഗ​മാ​െ​ണ​ന്നും പ​രാ​തി ന​ല്‍​കി​യോ എ​ന്ന​റി​യി​ല്ലെ​ന്നും ബാ​ങ്ക്​ സീ​നി​യ​ര്‍ മാനേ​ജ​ര്‍ ബൈ​ജു പ​റ​ഞ്ഞു. അ​തി​നി​ടെ, ബാ​ങ്ക്​ ഭ​രി​ക്കു​ന്ന സി.​പി.​എം നേ​തൃ​ത്വത്തിലുള്ള സ​ര്‍​വി​സ്​ സം​ഘ​ട​ന​യി​ലെ അം​ഗ​മാ​ണ്​ ത​ട്ടി​പ്പു​ന​ട​ത്തി​യ സ്​​ത്രീ എ​ന്ന​തി​നാ​ലാ​ണ്​ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക്​ നീ​ങ്ങാ​ത്ത​ത്​ എ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.
സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍​ക്ക് നി​ക്ഷേ​പ​ങ്ങ​ളി​ല്‍ ന​ല്‍​കേ​ണ്ടി​യി​രു​ന്ന പ​ലി​ശ ഇ​ന​ത്തി​ലെ 2.50 ല​ക്ഷം രൂ​പ​യും ര​ണ്ടു ത​വ​ണ​യാ​യി മ​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു മാ​റ്റി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തേ ബാ​ങ്കി​ലെ ത​ന്നെ മ​റ്റൊ​രു സ്ത്രീ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കും 1.25 ല​ക്ഷം രൂ​പ​യും മാ​റ്റി​യി​ട്ടു​ണ്ടെ​ന്നാ​ണ്​ വി​വ​രം.
ഇ​തോ​ടെ​യാ​ണ്​ മ​റ്റു​പ​ല ജീ​വ​ന​ക്കാ​രും സം​ശ​യ​നി​ഴ​ലി​ലാ​യ​ത്​. ബാ​ങ്കി​െന്‍റ ഓ​ഡി​റ്റി​ങ്ങി​ലാ​ണ്​ ത​ട്ടി​പ്പ്​ വെ​ളി​വാ​യ​ത്. മ​റ്റു ജീ​വ​ന​ക്കാ​രു​ടെ കമ്പ്യൂ​ട്ട​ര്‍ ലോ​ഗി​നും പാ​സ്‍വേ​ര്‍​ഡും ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ്​ ന​ട​ത്തി​യ​തെ​ന്നാ​ണ്​ സം​ശ​യം. തു​ക പാ​സാ​ക്കേ​ണ്ട ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ സീ​റ്റി​ല്‍ ഇ​ല്ലാ​ത്ത സ​മ​യം ഉ​ഷാ​ദേ​വി ഇ​വ​രു​ടെ ക​മ്പ്യൂ​ട്ട​റി​ല്‍ നി​ന്നു തു​ക പാ​സാ​ക്കി എ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ മ​റ്റു​ജീ​വ​ന​ക്കാ​ര്‍ ബാ​ങ്ക്​ അ​ധി​കൃ​ത​ര്‍​ക്ക്​ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം.
20.26 ല​ക്ഷം തി​രി​ച്ചു​പി​ടി​ച്ചെ​ന്ന്​​ ബാ​ങ്ക്​ – കോ​ഴി​ക്കോ​ട്​: കേ​ര​ള ബാ​ങ്കി​ല്‍ നി​ന്ന്​ ത​ട്ടി​യെ​ടു​ത്ത 20,26,701 രൂ​പ സ​സ്​​പെ​ന്‍​ഷ​നി​ലു​ള്ള സീ​നി​യ​ര്‍ അ​ക്കൗ​ണ്ട​ന്‍​റ്​ പി.​ടി. ഉ​ഷാ​ദേ​വി​യി​ല്‍​നി​ന്ന്​ തി​രി​ച്ചു​പി​ടി​ച്ച​താ​യി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.
ബാ​ങ്ക്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ത​ട്ടി​പ്പ്​ ക​ണ്ടെ​ത്തി​യ ഉ​ട​ന്‍ ഉ​ഷാ​ദേ​വി​യെ സ്​​ഥ​ലം മാ​റ്റി. അ​ടു​ത്ത ദി​വ​സം​ സ​സ്​​പെ​ന്‍​ഡും​ ചെ​യ്​​തു. ക്ര​മ​ക്കേ​ട്​ ന​ട​ന്ന​ത്​ ബാ​ങ്കി​ന്റെ പ​ലി​ശ സം​ബ​ന്ധി​ച്ചു​ള്ള ഇന്റേ​ണ​ല്‍ അ​നാ​മ​ത്ത്​ അ​ക്കൗ​ണ്ടി​ല്‍ ആ​യ​തി​നാ​ല്‍ ഇ​ട​പാ​ടു​കാ​രു​ടെ പ​ണം ന​ഷ്​​ട​മാ​യി​ട്ടി​ല്ല. ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും ജി.​എം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Articles

Back to top button