India

ജയിലില്‍ അഞ്ച് തടവുകാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

“Manju”

ശ്രീജ.എസ്

ബെംഗളൂരു: കര്‍ണാടകയിലെ പാദരായണപുരയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അഞ്ച് പേര്‍ക്ക് കോവിഡ്-19 ബാധ സ്ഥിരീകരിച്ചു. ഏപ്രില്‍ 22 മുതല്‍ ഇവര്‍ രാമനഗര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ഏപ്രില്‍ 19-നാണ്‌ പാദരായണപുരയില്‍ കലാപമുണ്ടായത്. കലാപത്തില്‍ പങ്കെടുത്തതായി സംശയിക്കുന്ന 149 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ 82പേരെ ബെംഗളൂരുവിലെ വിവിധ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കും 52 പേരെ രാമനഗര ജയിലിലേക്കും മാറ്റിയിരുന്നു.
ഇവരെ ജയിലിലെത്തിക്കുന്നതിന് മുമ്പ് രാമനഗര ജയിലുണ്ടായിരുന്ന 119 പ്രതികളെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നതായി മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ അറിയിച്ചു. നഗരത്തിലെ ഹോട്ട്സ്‌പോട്ടുകളിലൊന്നായ പാദരായണപുരയില്‍ നിന്നുള്ളവരായതിനാല്‍ എല്ലാവരിലും കോവിഡ് പരിശോധന നടത്തിയിരുന്നു.

കോവിഡ്-19 രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ചിലരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള അധികൃതരുടെ നീക്കമാണ് പ്രദേശവാസികളെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. പോലീസ് ചെക്ക് പോസ്റ്റുള്‍പ്പെടെ കലാപകാരികള്‍ തകര്‍ക്കുകയും ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്.

Related Articles

Leave a Reply

Back to top button