KeralaLatest

നഗര വികസനത്തിന് വേഗം പകരാന്‍ പാര്‍ക്ക് ജംഗ്ഷന്‍ പാലം ഉപകരിക്കും

“Manju”

ആലപ്പുഴ : കായംകുളം മണ്ഡലത്തിലെ പാര്‍ക്ക് ജംഗ്ഷന്‍ പാലം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. കായംകുളം നഗരത്തിന്റെ വികസനത്തിന് വേഗം പകരാന്‍ പാലം ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പാലത്തിന്റെ ഉദ്ഘാടനം നടത്തിയത്.

പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായി ഏകോപിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കിയാണ് പൊതുമരാമത്ത് വകുപ്പ് മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലത്തിന് സമീപം നടന്ന ചടങ്ങില്‍ യു. പ്രതിഭ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

എ.എം ആരിഫ് എംപി മുഖ്യാഥിതിയായിരുന്നു. കായംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ പി. ശശികല, വൈസ് ചെയര്‍മാന്‍ ജെ. ആദര്‍ശ്, കൗണ്‍സിലര്‍മാരായ കെ. പുഷ്പദാസ്, പി. കെ അമ്പിളി, രാജശ്രീ കമ്മത്ത്, പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എന്‍ജിനിയര്‍ എം. അശോക് കുമാര്‍, സൂപ്രണ്ടിങ്‌ എന്‍ജിനീയര്‍ ദീപ്തി ഭാനു എന്നിവര്‍ പങ്കെടുത്തു. ഷഹിദാര്‍ പള്ളി ടെക്സ്മോ ജംഗ്ഷന്‍ റോഡില്‍ കരിപ്പുഴ തോടിന് കുറുകെ 5.46 കോടി രൂപ വിനിയോഗിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്.

Related Articles

Back to top button