InternationalLatest

ദക്ഷിണാഫ്രിക്കയില്‍ പ്രളയം നാശം വിതയ്ക്കുന്നു, 341 മരണം

“Manju”

ജോഹനാസ്‌ബെര്‍ഗ്ദക്ഷിണാഫ്രികയിലെ വെള്ളപ്പൊക്കത്തില്‍ 341 പേരോളം മരിച്ചതായി സര്‍കാര്‍ അറിയിച്ചു, വെള്ളിയാഴ്ച മുതല്‍ വീണ്ടും മഴ പെയ്യുമെന്ന പ്രവചനങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ കാണാതായ ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഈ ആഴ്ച ആദ്യമാണ് രാജ്യത്തിന്റെ കിഴക്കന്‍ തീരദേശ പ്രവിശ്യയില്‍ വെള്ളപ്പൊക്കമുണ്ടായത്.

പ്രളയം 40,723 ആളുകളെ ബാധിച്ചു, 341 മരണങ്ങള്‍ റിപോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്,’ ക്വാസുലുനതാല്‍ പ്രവിശ്യയുടെ പ്രധാനമന്ത്രി സിഹ്ലെ സികലാല ഒരു ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘നാശനഷ്ടങ്ങളുടെ വ്യാപ്തി ശതകോടിക്കണക്കിന് വരുമെന്നും അദ്ദേഹം പറഞ്ഞു, ഈ പ്രവിശ്യയുടെയും രാജ്യത്തിന്റെയും ചരിത്രത്തിലെ അഭൂതപൂര്‍വമായ ദുരന്തമാണ് ഈ വെള്ളപ്പൊക്കമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Back to top button