KeralaLatest

വിദ്യാര്‍ത്ഥികളെ ലോകത്തെവിടെയും തൊഴിലെടുക്കുന്നതിന് പ്രാപ്തരാക്കുക

“Manju”

വിദ്യാര്‍ത്ഥികളെ ലോകത്തെവിടെയും തൊഴിലെടുക്കുന്നതിന് പ്രാപ്തരാക്കുകയെന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുദ്ദേശിക്കുന്നതെന്ന് കേന്ദ്ര സര്‍വകലാശാല മുൻ വൈസ് ചാൻസലര്‍ ഡോ.ഗോപകുമാർ. ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് ഏറ്റവും കുറവ് ചർച്ചകൾ നടന്നത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 73-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ‘ദൃശ്യ നരേന്ദ്രം’ പരിപാടിയിലെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാഠ്യപദ്ധതിയിലെ കാലാനുസൃതമായ മാറ്റത്തിനനുസരിച്ച്‌ അദ്ധ്യാപകര്‍ക്ക് നല്‍കുന്ന പരിശീലനം തുടങ്ങിയ ഉള്‍പ്പടെയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം ഉള്‍ക്കൊള്ളുന്നത്. വിദ്യാര്‍ത്ഥികളെ ലോകത്തെവിടെയും തൊഴിലെടുക്കുന്നതിന് പ്രാപ്തരാക്കുകയെന്നതാണ് പുതിയ ദേശീയ വിദ്യാഭ്യസ നയം കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇതില്‍ ഏറ്റവും കുറവ് ചര്‍ച്ചകള്‍ നടന്നത് കേരളത്തിലാണെന്ന് കേന്ദ്ര സര്‍വകലാശാല മുൻ വൈസ് ചാൻസലര്‍ ഡോ. ഗോപകുമാര്‍ പറഞ്ഞു.

പുതിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച്‌ കുട്ടിയുടെ താത്പര്യത്തിനനുസരിച്ച്‌ കഴിവുകള്‍ വളര്‍ത്തിയെടുക്കാമെന്ന് എ ഐ സി ടി ഇ അഡ് വൈസര്‍ ഡോ. രമേശ് ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. എക്‌സിബിഷൻ ,സെമിനാറുകള്‍, കലാപരിപാടികള്‍ ഉള്‍പ്പെടെ ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയം ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 2 വരെയാണ് ദൃശ്യ നരേന്ദ്രം സംഘടിപ്പിക്കുന്നത്.

 

Related Articles

Back to top button