InternationalLatest

തുടര്‍ച്ചയായി തോല്‍വി നേരിട്ട് ആഴ്സണല്‍

“Manju”

ശനിയാഴ്ച സെന്റ് മേരീസ് സ്റ്റേഡിയത്തില്‍ ആഴ്സണലിനെതിരെ ജാന്‍ ബെഡ്നാരെക്കിന്റെ ആദ്യ പകുതിയിലെ ഗോളില്‍ സതാംപ്ടണ്‍ 1-0 ന് വിജയിച്ചു.ശനിയാഴ്ച നേരത്തെ ബ്രൈറ്റനോട് എതിരാളികള്‍ 1-0 ന് തോറ്റതിന് ശേഷം മൈക്കല്‍ അര്‍ട്ടെറ്റയുടെ ടീമിന് ഒരു വിജയത്തോടെ ടോട്ടന്‍ഹാമിനെ കടത്തി വെട്ടാം ആയിരുന്നു.എന്നാല്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി മൂലം ആഴ്സണല്‍ നിലവില്‍ പട്ടികയില്‍ ആറാം സ്ഥാനത്ത് ആണ്. സതാംപ്‌ടണിന്റെ യുവ സ്‌ട്രൈക്കര്‍ അര്‍മാന്‍ഡോ ബ്രോജ ആഴ്‌സണലിന്റെ പ്രതിരോധത്തിനു പലപ്പോഴും വെല്ലുവിളി ഉയര്‍ത്തി.ആദ്യ മിനിറ്റുകളില്‍ തന്നെ ആഴ്സണലിനെ സതാംട്ടന്‍ ഫോര്‍വേഡുകള്‍ പരീക്ഷിച്ചു കൊണ്ടിരുന്നു.ആവരുടെ ഫലം ലഭിച്ചത് 44 ആം മിനുട്ടില്‍ ജാം ബെഡര്‍നാക്കിന്‍റെ ബൂട്ടില്‍ നിന്നായിരുന്നു.തുടര്‍ച്ചായ നാല് മത്സരങ്ങളില്‍ ജയം നേടാന്‍ ആവാതെ ആഴ്സണലിനെതിരെ നേടിയ വിജയം പന്ത്രണ്ടാം സ്ഥാനത്തുള്ള സതാംട്ടന് ഇനിയുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നേക്കും.

Related Articles

Back to top button