IndiaLatest

15.44 ലക്ഷത്തിന്റെ ഫാന്‍സി നമ്പര്‍ ആക്ടീവയ്ക്ക്

“Manju”

ചണ്ഡീഗഡ്: വാഹനത്തിന് ഫാന്‍സി നമ്പറിനായി ലക്ഷങ്ങള്‍ മുടക്കുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. എങ്കിലും വാഹനത്തിന്റെ വിലയെക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് നമ്പര്‍ സ്വന്തമാക്കുന്നവര്‍ ചുരുക്കമാണ്. എന്നാല്‍ വാങ്ങിയ വാഹനത്തിന്റെ 20ഇരട്ടിയോളം പണം മുടക്കി തന്റെ ഹോണ്ട ആക്ടീവയ്ക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയിരിക്കുകയാണ് ചണ്ഡീഗഡ് സ്വദേശി ബ്രിജ് മോഹന്‍.

71,000രൂപ എക്സ്ഷോറൂം വിലവരുന്ന സ്കൂട്ടറിന് CH 01 CJ 0001 എന്ന നമ്പര്‍ ലഭിക്കുന്നതിനായി 15.44ലക്ഷം രൂപയാണ് ബ്രിജ് ചെലവാക്കിയത്. ചണ്ഡീഗഡ് രജിസ്റ്ററിംഗ് ആന്റ് ലൈസന്‍സിംഗ് അതോറിറ്റി ഫാന്‍സി നമ്പറുകള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ ലേലത്തിലാണ് അദ്ദേഹം ആഗ്രഹിച്ച നമ്പര്‍ സ്വന്തമാക്കിയത്.
താന്‍ ഒരു ഫാന്‍സി നമ്പര്‍ സ്വന്തമാക്കുന്നത് ആദ്യമായാണെന്നും ഭാവിയില്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന കാറിനും ഇതേ നമ്പര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നമ്പര്‍ ലേലത്തില്‍ വാങ്ങിയ ബ്രിജ് മോഹന്‍ പറഞ്ഞു.

Related Articles

Back to top button