KeralaLatest

പഴയ ലൈസന്‍സ് സ്മാര്‍ട്ട് ആക്കാം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ഉടമകള്‍ കാര്‍ഡിന്റെ നിലവാരത്തെ സംബന്ധിച്ച്‌ വര്‍ഷങ്ങളായി ഉയര്‍ത്തിയിരുന്നത് നിരവധി പരാതികളായിരുന്നു. സംസ്ഥാനന്തര യാത്രകളില്‍ കേരളത്തിലെ പ്ലാസ്റ്റിക് ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഇത് ഡ്യൂപ്ലിക്കേറ്റ് എന്ന് തെറ്റിദ്ധരിച്ച സംഭവങ്ങള്‍ പോലും ഉണ്ടായിരുന്നു എന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ പരാതികളുടെ അവസാനം സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറ്റാൻ തീരുമാനമായത് അടുത്തിടെയായിരുന്നു.

പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് കാര്‍ഡിന് പകരം ഏഴില്‍ അധികം സുരക്ഷാ ഫീച്ചറുകള്‍ ഉള്ള പിവിസി പെറ്റ്-ജി കാര്‍ഡ് ലൈസൻസാണ് നിലവില്‍ ലഭ്യമാകുക. പരിവാഹൻ വെബ്‌സൈറ്റിലൂടെ കുറഞ്ഞ നിരക്കില്‍ സ്മാര്‍ട്ട് കാര്‍ഡ് ലൈസൻസ് സ്വന്തമാക്കാൻ സാധിക്കും. 200 രൂപയും ഒപ്പം തപാല്‍ ചാര്‍ജും മാത്രമാണ് ഇതിനായി ചിലവാക്കേണ്ടത്.

സ്മാര്‍ട്ട് കാര്‍ഡിനായി അപേക്ഷിക്കേണ്ടത്

• ആദ്യം പരിവാഹൻ വെബ്‌സൈറ്റ് (https://sarathi.parivahan.gov.in/sarathiservice/stateselectiom.do) സന്ദര്‍ശിക്കുക.
• ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട സര്‍വീസ് തിരഞ്ഞെടുക്കുക
• സേവനം ആവശ്യമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ നിന്ന് കേരളം തിരഞ്ഞെടുക്കുക.
• ഡ്രൈവിംഗ് ലൈസൻസ് റീപ്ലേസ്‌മെന്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
സ്മാര്‍ട്ട് കാര്‍ഡ് ലഭ്യമാകുന്നതിനായി നിലവിലെ ഡ്രൈവിംഗ് ലൈസൻസിന്റെ സെല്‍ഫ് അറ്റസ്റ്റഡ് പിഡിഎഫ് ഉള്‍പ്പെടുത്തേണ്ടതുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം സീരിയല്‍ നമ്പര്‍, യുവി എംബ്ലം, മൈക്രോ ടെക്‌സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യൂ ആര്‍ കോഡ് എന്നീ സംവിധാനങ്ങളോട് കൂടിയ പിവിസി പെറ്റ്-ജി കാര്‍ഡ് സ്വന്തമാക്കാൻ സാധിക്കും.

2023 ഏപ്രിലിലാണ് കാര്‍ഡുമായി ബന്ധപ്പെട്ട സേവനം ലഭ്യമാകുന്നത്. നിലവില്‍ ഒരു വര്‍ഷത്തേക്ക് 200 രൂപ മത്രമാകും ഈടാക്കുക. ഈ സമയപരിധിയ്‌ക്ക് ശേഷം 1,200 രൂപയും ഒപ്പം തപാല്‍ ചാര്‍ജും നല്‍കേണ്ടതായി വരും.

Related Articles

Back to top button