LatestThiruvananthapuram

പള്ളിപ്പുറം പാടശേഖരം സമ്പൂർണ്ണ കൃഷിയിലേക്ക് : മന്ത്രി ജി.ആർ അനിൽ

“Manju”

ബഹു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ആഫീസ്

അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ പള്ളിപ്പുറം പാടശേഖരത്തിൽ സമ്പൂർണ്ണ നെൽകൃഷി നടപ്പിലാക്കുന്ന പരിപാടിയുടെ ഭാഗമായ ഞാറ് നടീൽ മഹോത്സവം ഇന്ന് കല്ലുപാലം ലിങ്ക് റോഡിൽ വച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഹരിപ്രസാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ഹരികുമാർ സ്വാഗതം ആശംസിക്കും. പള്ളിപ്പുറം പാടശേഖരത്തിൽ കൃഷിയോഗ്യമായ ഏകദേശം 110 ഏക്കർ നിലത്തിൽ 30 ഏക്കറോളം സ്ഥലം സ്ഥിരമായി തരിശായി കിടക്കുന്നുണ്ട്. ബാക്കിയുള്ള സ്ഥലത്ത് വർഷങ്ങളായി രണ്ട്പൂ കൃഷി ചെയ്തുവരുന്നുണ്ട്. കഴിഞ്ഞ 15 വർഷമായി തരിശായി കിടക്കുന്ന 30 ഏക്കറോളം സ്ഥലത്താണ് ഇത്തവണ നെൽകൃഷി ആരംഭിക്കുന്നത്. ഇതിൽ 11 ഏക്കറോളം സ്ഥലത്താണ് ആദ്യഘട്ടമായി ഞാറുനടിയിൽ ആരംഭിക്കുന്നത്.
തുടർന്ന് ബാക്കി സ്ഥലത്ത് വരും ദിവസങ്ങളിൽ കൃഷി വ്യാപിപ്പിക്കും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജലീൽ, മറ്റു ജനപ്രതിനിധികൾ, ജില്ലാ കൃഷി ആഫീസർ എന്നിവർ സന്നിഹിതരായിരിക്കും. നെൽകർഷകരും പാടശേഖര സമിതി ഭാരവാഹികളും നാട്ടുകാരും ചടങ്ങിന് നേതൃത്വം നൽകും

Related Articles

Back to top button