IndiaLatest

സൈക്കിളിൽ യുവാക്കള്‍ കശ്മീരിലേക്ക്

“Manju”

This Kashmir hamlet becomes India's first village to vaccinate 100 percent  of its adult population | Times of India Travel
പരപ്പനങ്ങാടി: കശ്മീരിലെ മഞ്ഞുമലകളില്‍ മലപ്പുറത്തിന്റെ കൈയൊപ്പ് ചാര്‍ത്താനും അതിര്‍ത്തി ഗ്രാമങ്ങളുടെ മനംമയക്കുന്ന കാഴ്ചകള്‍ കാണാനും സൈക്കിളുമായി ഒരുകൂട്ടം യുവാക്കള്‍ യാത്ര തിരിച്ചു.
പരപ്പനങ്ങാടി പുത്തരിക്കലിലെ ഹാഷിഖ്, നസീഫ്, ദില്‍ഷു മുഹമ്മദ്, ഷബീബ് എന്നിവരാണ് യാത്രയാകുന്നത്. ദിനംപ്രതി 140 കിലോമീറ്റര്‍ യാത്ര ചെയ്യാനാകുമെന്നുള്ള കണക്കുകൂട്ടലിലാണ് ഈ നാലംഗ സംഘം.
പുത്തരിക്കല്‍ യുവ കൂട്ടായ്മ അധ്യക്ഷന്‍ ബിജീഷ് ഫ്ലാഗ് ഓഫ് ചെയ്തു. കഴിഞ്ഞ ദിവസം നഗരസഭ കൗണ്‍സിലര്‍ ഫാത്തിമ റഹീമിന്റെ മകന്‍ കെ.പി. അബ്ദുല്‍ ഹകീം പരപ്പനങ്ങാടിയില്‍നിന്ന് സൈക്കിളില്‍ തനിച്ച്‌ ലഡാക്കിലേക്ക് യാത്ര തിരിച്ചിരുന്നു.

Related Articles

Back to top button