KeralaLatest

യുവാവിനെ രക്ഷപ്പെടുത്താന്‍ എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടു

“Manju”

മലപ്പുറം: ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയില്‍ കാല്‍ വഴുതി പാറയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു .അപകടം നടന്ന 24 മണിക്കൂറായിട്ടും യുവാവിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. മലമ്പുഴ സ്വദേശി ആര്‍. ബാബുവാണ് (23) കൊക്കയില്‍ കുടുങ്ങിയത്. മൂന്ന് സംഘങ്ങളായാണ് രക്ഷാപ്രവര്തനതിയനായി പുറപ്പെട്ടത്. ചെങ്കുത്തായ മലയിടുക്കായതിനാല്‍ അങ്ങോട്ടേക്ക് എത്താന്‍ സാധിക്കുന്നില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഇതേ തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നും എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടു.

ബാബുവും മൂന്ന് സുഹൃത്തുക്കളും ഇന്നലെ ഉച്ചക്കാണ് മല കയറിയത്. ഇതിനിടയിലാണ് ബാബു കാല്‍വഴുതി കൊക്കയിലേക്ക് വീഴുന്നത്. ഒപ്പമുണ്ടായിരുന്ന സഹൃത്തുക്കള്‍ വടിയും മറ്റും ഇട്ട് നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.തുടര്‍ന്ന് ഇവര്‍ മലയിറങ്ങിയ ശേഷം പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.

 

Related Articles

Back to top button