IndiaKeralaLatest

ഗുരുസഞ്ചരിച്ച വഴികളിലൂടെ ഒരു അവധൂത യാത്ര; വാര്‍ത്തകളും വീഡിയോകളും തത്സമയം ശാന്തിഗിരി ന്യൂസില്‍

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം സ്ഥാപക നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ നവഒലി ജ്യോതിര്‍ ദിനം-25 മുന്നില്‍ എത്തിനില്‍ക്കുമ്പോള്‍, ഗുരു ജീവിതത്തില്‍ അവധൂത വഴി തിരഞ്ഞെടുത്തുകൊണ്ട് അതികഠിനമായ തപശ്ചര്യകളിലൂടെ സഞ്ചരിച്ച ആ വഴികളിലൂടെ ഒരിക്കല്‍ കൂടി ഒരു യാത്ര. ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ആദ്ധ്യാത്മിക അനുഭൂതിക്കും അറിവിനും അനുഭവത്തിനും വേണ്ടി ശിഷ്യപരമ്പരയുടെ ആത്മസമര്‍പ്പണമായി ഗുരുവിന്റെ ത്യാഗജീവിതത്തിലൂടെയുള്ള പ്രയാണമായ ‘ശാന്തിഗിരി അവധൂത യാത്ര’ മെയ് 1 മുതല്‍ 4 വരെ നടക്കും.

ചന്ദിരൂരുള്ള ഗുരുവിന്റെ ജന്മഗൃഹത്തില്‍ നിന്നാണ് മെയ് 1ന് രാവിലെ അവധൂതയാത്ര ആരംഭിച്ച് കന്യാകുമാരി വരെ സന്ദര്‍ശിച്ച ശേഷം മെയ് നാലിന് കേന്ദ്രാശ്രമമായ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ എത്തിച്ചേരും. ഗുരുവിന്റെ ജനനം മുതല്‍ ആത്മീയതയിലെ വിവിധ അനുഭവങ്ങള്‍ പ്രദാനം ചെയ്ത ഇരുപത്തിയഞ്ച് ത്യാഗഭൂമികകളിലൂടെയാകും അവധൂതയാത്ര കടന്നുപോകുക. അവധൂത യാത്രയുടെ കൂടുതല്‍ വാര്‍ത്തകളും വീഡിയോകളും അറിയാന്‍ ശാന്തിഗിരി ന്യൂസിലും ശാന്തിഗിരി യുട്യൂബ് ചാനലിലും സന്ദര്‍ശിക്കുക.

www.youtube.com/@SanthigiriNews

Home Main

 

 

facebook.com/SanthigiriNews

Related Articles

Back to top button