KeralaLatestThrissur

ശാന്തിഗിരി ഗുരുമഹിമയുടെ നേതൃത്വത്തിൽ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു

“Manju”

തൃശൂർ : ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ചിൽ വെച്ച് ശാന്തിഗിരി ആശ്രമത്തിലെ പെണ്‍കുട്ടികളുടെ കൂട്ടായ്മയായ ശാന്തിഗിരി ഗുരുമഹിമയുടെ ദ്വിദിന ക്യാമ്പ് നടന്നു. തൃശ്ശൂർ ഏരിയ ഹെഡ് ജനനി വിജയ ജ്ഞാനതപസ്വിനിയുഇന്‍ചാ‍ര്‍ജ് സ്വാമി മുക്തചിത്ത ജ്ഞാനതപസ്വിയും ക്യാമ്പിന് നേതൃത്വം നല്‍കി. ഓരോ പെൺകുട്ടിയും ഗുരുവിന്റെ ഇച്ഛയ്ക്കനുസരിച്ച് എങ്ങനെ ജീവിക്കണമെന്നും, സൂക്ഷിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, സ്വഭാവ ശുദ്ധിയും മനശുദ്ധിയും സൂക്ഷിക്കണമെന്നും, ദയ കാരുണ്യം, മനസ്സിൽ സദാ ഉണ്ടാകണമെന്നും വരും തലമുറയ്ക്ക് മാതൃകയായി ജീവിക്കണമെന്നും ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സര്‍വ്വാദരണീയ ജനനി വിജയ ജ്ഞാനതപസ്വിനി വിശദീകരിച്ചു.

തുടർന്ന് ആദരണീയ സ്വാമി മുക്തചിത്ത ജ്ഞാനതപസ്വി ആശ്രമധർമത്തിൽ സ്ത്രീകൾ സൂക്ഷിക്കേണ്ട ഭാഗധേയത്തെക്കുറിച്ച് സംസാരിച്ചു. ശേഷം ആശംസകൾ അർപ്പിച്ചുകൊണ്ട് ഡോ, ഭദ്രൻ. ബി (BAMS), പി.സി.പീതാംമ്പരൻ, ശാന്തിഗിരിമാതൃമണ്ഡലം തൃശൂര്‍ ഏരിയ കോർഡിനേറ്റർ എന്നിവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിൽ ആയി നടന്ന ക്യാമ്പിൽ ശാന്തിഗിരി മാതൃമണ്ഡലം തൃശ്ശൂര്‍ ഏരിയ അസിസ്റ്റന്റ് കണ്‍വീനര്‍ (സര്‍വ്വീസസ്) നിധി കെ.ജി. ആശയപരമായി ജീവിക്കേണ്ടത്തിന്റെ പ്രാധാന്യത്തെ കുറിച്ചും മാതൃമണ്ഡലം (പബ്ലിക് റിലേഷന്‍സ്) പ്രതിനിധി ബിജി എ.ആർ മദ്യം, മയക്കുമരുന്ന് ബോധവത്കരണത്തെ കുറിച്ചും, പെൺകുട്ടികൾ സൂക്ഷിക്കേണ്ട കാര്യങ്ങളെ കുറിച്ചും, ഡോ.ഭദ്രൻ ബി ആരോഗ്യവും ശുചിത്വവും, എന്ന വിഷയത്തെക്കുറിച്ചും ക്ലാസ് എടുത്തു. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം സീനിയർ കൺവീനർ പി.സി. കൃഷ്ണദാസ് ആശംസയർപ്പിച്ച് സംസാരിച്ചു. ക്ലാസുകൾക്ക് ശേഷം സാമൂഹ്യ പരിഷ്കർത്താകളായ ശ്രീ ബുദ്ധൻ, സ്വാമി വിവേകാനന്ദൻ, യേശുക്രിസ്തു തുടങ്ങിയവരെ അടിസ്ഥാനമാക്കി മാതൃമണ്ഡലം കോര്‍ഡിനേറ്റര്‍ സുഭാഷിണി പീതാംമ്പരൻ ക്വിസ് പ്രോഗ്രാം നയിച്ചു. ക്യാമ്പിന്റെ സമാപന വേളയിൽ എല്ലാ ഗുരുമഹിമ കുട്ടികളും ക്യാമ്പിൽ നിന്നുണ്ടായ അനുഭവങ്ങൾ പങ്കുവെച്ചു.

Related Articles

Back to top button