KeralaLatest

അന്താരാഷ്ട്ര സര്‍വീസിനുള്ള പ്രത്യേക അവകാശം ടാറ്റ ഗ്രൂപ്പിന് കീഴിലെ എയര്‍ ഇന്ത്യക്ക് നഷ്ടമായി

“Manju”

ഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വിസിനുള്ള പ്രത്യേക അവകാശം ടാറ്റ ​ഗ്രൂപ്പിന് കീഴിലെ എയര്‍ ഇന്ത്യക്ക് നഷ്ടമായി.
വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ ഉത്തരവിലാണ് (ഡി.ജി.സി.എ) ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്നപ്പോള്‍ എയര്‍ ഇന്ത്യക്കുണ്ടായിരുന്ന അനുമതിയാണ് സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറിയപ്പോള്‍ റദ്ദായത്.
കോടികളുടെ നഷ്ടത്തിലായതിനെ തുടര്‍ന്ന് കേന്ദ്രം വില്‍പനക്കു വെച്ച എയര്‍ ഇന്ത്യയെ കഴിഞ്ഞ ഒക്ടോബറില്‍ ലേലത്തിലൂടെയാണ് ടാറ്റ ഗ്രൂപ് സ്വന്തമാക്കിയത്. തുടര്‍ന്ന്, കഴിഞ്ഞ ജനുവരി 27 മുതല്‍ വിമാനങ്ങള്‍ പൂര്‍ണമായി ടാറ്റ ഗ്രൂപ്പിന് കീഴിലായി. കമ്ബനി കൈമാറ്റ സമയത്ത് അന്താരാഷ്ട്ര സര്‍വിസുകള്‍ക്ക് ഡി.ജി.സി.എ അനുമതി നല്‍കിയിരുന്നെങ്കിലും ഏപ്രില്‍ 19ന് ഇറക്കിയ പുതിയ ഉത്തരവില്‍ അത് റദ്ദാക്കുകയായിരുന്നു.
ആഴ്ചയില്‍ നിശ്ചിത സീറ്റുകളില്‍ യാത്രക്കാരെ കൊണ്ടുപോകാം എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ക്ക് രാജ്യങ്ങള്‍ തമ്മില്‍ ഉടമ്ബടിവെക്കുന്നത്.
തുടര്‍ന്ന് ഈ അനുമതി വിമാനക്കമ്ബനികളിലേക്ക് കൈമാറും. ഇങ്ങനെ ലഭിക്കുന്ന അനുമതി ഏത് സാഹചര്യത്തിലും റദ്ദാക്കാന്‍ ഡി.ജി.സി.എക്ക് അധികാരമുണ്ടെന്നും ഉത്തരവിലുണ്ട്.

Related Articles

Back to top button