IndiaKeralaLatest

അഭ്യൂഹങ്ങള്‍ക്കിടെ കെ വി തോമസ് തിരുവനന്തപുരത്തേക്ക്

“Manju”

 

കൊച്ചി:  കോണ്‍ഗ്രസ് വിട്ട് ഇടതുമുന്നണിയിലേക്ക് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ കെ വി തോമസ് ഹൈക്കമാന്‍ഡ് പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തുന്നതിനായി തിരുവനന്തപുരത്ത് തിരിച്ചു. ഇടഞ്ഞ് നില്‍ക്കുന്ന കെ വി തോമസിന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനം നല്‍കി അനുനയിപ്പിക്കാനുള്ള ശ്രമമാകും ഹൈക്കമാന്‍ഡ് സ്വീകരിക്കുകയെന്നാണ് അറിയുന്നത്.
തന്നെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ഇടതു സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നു. നിലപാട് വ്യക്തമാക്കാന്‍ ഇന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനം വിളിക്കുകയും ചെയ്തു.
എന്നാല്‍, വിഷയത്തില്‍ സോണിയാ ഗാന്ധി നേരിട്ട് ഇടപെട്ടതോടെ ഇന്നലെ രാത്രി അദ്ദേഹം വാര്‍ത്താ സമ്മേളനം റദ്ദാക്കി. പുലര്‍ച്ചെ അഞ്ചരയോടെ തിരുവനന്തപുരത്തേക്ക് തിരിച്ച അദ്ദേഹം ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.

Related Articles

Back to top button