IndiaLatest

യു പിയില്‍ 6000 ലൗഡ്‌സ്പീക്കറുകള്‍ നീക്കം ചെയ്തു

“Manju”

ലഖ്‌നൗ: യു പി യില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ് ലഭിച്ച പിന്നാലെ 6000 ലൗഡ്‌സ്പീക്കറുകള്‍ നീക്കം ചെയ്ത് പൊലീസ്. ജനങ്ങള്‍ സര്‍ക്കാര്‍ നടപടിയുമായി സഹകരിക്കുന്നുണ്ടെന്നും അവര്‍ തന്നെ ലൗഡ്‌സ്പീക്കറുകള്‍ എടുത്തുമാറ്റുന്നുണ്ടെന്നും എഡിജിപി പ്രശാന്ത് കുമാര്‍ അറിയിച്ചു. ഏപ്രില്‍ 30 വരെ നടപടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്രത്തോളം ശബ്ദത്തില്‍ ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവരുടെ വിവരങ്ങള്‍ ഏപ്രില്‍ 30നകം ശേഖരിക്കും.

മസ്ജിദുകള്‍, അമ്പലങ്ങള്‍, ചര്‍ച്ചുകള്‍ തുടങ്ങി എല്ലാ മത കേന്ദ്രങ്ങളിലും എത്ര ശബ്ദത്തില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സ്ഥലത്ത് മാത്രം കേള്‍ക്കുന്ന തരത്തില്‍ ലൗഡ്‌സ്പീക്കര്‍ ഉപയോഗിച്ചാല്‍ മതി എന്നാണ് നിര്‍ദേശം. ഈ ഉത്തരവ് വന്നതിന് പിന്നാലെയാണ് പോലീസ് നടപടി ആരംഭിച്ചത്.

Related Articles

Back to top button