IndiaLatest

രാജ്യത്ത് കല്‍ക്കരി പ്രതിസന്ധി ഇല്ലെന്ന് കേന്ദ്രം

“Manju”

ഡല്‍ഹി: രാജ്യത്ത് കല്‍ക്കരി പ്രതിസന്ധിയില്ലെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്രം. ആവശ്യമായ സ്റ്റോക്ക് കല്‍ക്കരിയുണ്ടെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലായി ഏകദേശം 22 ദശലക്ഷം ടണ്‍ കല്‍ക്കരിയുണ്ട്. സ്റ്റോക്ക് തുടര്‍ച്ചയായി നിറയ്ക്കുമെന്നും ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ പ്രധാന കല്‍ക്കരി വിതരണ സ്ഥാപനമായ കോള്‍ ഇന്ത്യയ്ക്ക് സംസ്ഥാനങ്ങള്‍ നിരന്തരം കുടിശ്ശിക വരുത്തുന്നതും അനുവദിച്ച കല്‍ക്കരി യഥാസമയം കൊണ്ടുപോകാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം രാജ്യത്ത് വൈദ്യുതി പ്രതിസന്ധി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബീഹാറിലും ഒഡീഷയിലും പ്രതിസന്ധി രൂക്ഷമാകുകയാണ്. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ദില്ലി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. ദില്ലിക്ക് വൈദ്യുതി നല്‍കുന്ന താപനിലയങ്ങളില്‍ കല്‍ക്കരി ഉറപ്പാക്കണമെന്നാണ് ആവശ്യം. നിലവില്‍ ദില്ലിയില്‍ വൈദ്യുതി നല്‍കുന്ന താപനിലയങ്ങളില്‍ പരമാവധി അഞ്ച് ദിവസത്തേക്ക് മാത്രം കല്‍ക്കരി ശേഖരമുള്ള സാഹചര്യത്തിലാണ് കത്ത് അയച്ചത്.

Related Articles

Back to top button