KeralaLatest

മാനവരാശിയുടെ വഴിയും വെളിച്ചവുമാണ് നവജ്യോതി ശ്രീകരുണാകരഗുരു – ഗോവ ഗവർണർ

മെയ് 6 വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് പ്രൗഡ തുടക്കം

“Manju”

പോത്തൻകോട്: മാനവരാശിക്ക് വഴിയും വെളിച്ചവുമാണ് നവജ്യോതിശ്രീ കരുണാകരഗുരുവെന്നും സമാധി എന്ന സങ്കൽപ്പത്തിന് ഒരു പടികൂടി കടന്ന് പുതുമയുള്ള പ്രകാശമായി അനന്തധന്യതയായി ഗുരു ശാന്തിഗിരിയുടെ ആത്മീയ അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചു നിൽക്കുന്നുവെന്നും ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള.

ശാന്തിഗിരിയിലെ ഇരുപത്തിമൂന്നാമത് നവഒലിജ്യോതിർദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ സാംശ്വീകരിച്ച് മാനവരാശിക്ക് ശാശ്വതപരിഹാരം നൽകാനുതകുന്ന സമഗ്ര ജീവിത പദ്ധതിയാണ് ഗുരു ലോകത്തിന് പകർന്നത്. ഗുരു മുന്നോട്ട് വച്ച കാഴ്ചപ്പാടുകളുടെ ഫലേശ്ച മാത്രം കാണാതെ അതിന്റെ അടിവേരുകൾ മനസിലാക്കാൻ ആഴത്തിലുള്ള പഠനം ആവശ്യമാണെന്നും വഴികാട്ടിയായി ഗുരു കൂടെയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ ശ്രീലങ്കൻ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മന്ത്രിയുമായിരുന്ന അർജുന രണതുംഗ മുഖ്യാതിഥിയായിരുന്നു. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ജെബി മേത്തർ എം.പി, കോലിയക്കോട് കൃഷ്ണൻനായർ, ബി.ആർ. എം. ഷഫീർ, അഡ്വ. ജെ.ആർ. പദ്മകുമാർ, സബീർ തിരുമല, സ്വാമി ജനനന്മ ജ്ഞാന തപസ്വി എന്നിവർ സംസാരിച്ചു.
നവഒലി ആഘോഷങ്ങളുടെ ഭാഗമായി ഇന്നും നാളെയും വൈകിട്ട് 5 ന് വിവിധ സമ്മേളനങ്ങളിൽ രാഷ്ട്രീയ,ആത്മീയ,സാംസ്കാരിക സാമൂഹിക കലാരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. മെയ് 4 ബുധനാഴ്ച വൈകുന്നരം 5 മണിക്ക് സൌഹൃദക്കൂട്ടായ്മ, മെയ് 5 ന് നവ‌ഒലി സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. നവ‌ഒലി ജ്യോതിര്‍ദിനമായ മെയ് 6 ന് പ്രാർത്ഥനാചടങ്ങുകളിലും പൊതുസമ്മേളനത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗുരുഭക്തർ സംബന്ധിക്കും .

ശാന്തിഗിരി ആശ്രമത്തിലെ നവഒലി ജ്യോതിർദിനാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ ശ്രീലങ്കൻ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മന്ത്രിയുമായിരുന്ന അർജുന രണതുംഗയെ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയും ചേർന്ന് ഉപഹാരം നൽകി ആദരിച്ചപ്പോൾ

Related Articles

Back to top button