KeralaLatestMalappuram

സിഡിഎമ്മിൽ നിന്നിറങ്ങിയ ആളുടെ അരലക്ഷം പിന്നാലെ വന്നയാൾ തട്ടി

“Manju”

മലപ്പുറം: പൊന്നാനി സ്വദേശിയായ മുഹമ്മദ് ഷാഫി കഴിഞ്ഞ 21ന് മാറഞ്ചേരിയിലെ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് ചമ്രവട്ടം ജംഗ്ഷനിലുള്ള ഫെഡറൽ ബാങ്ക് ക്യാഷ് ഡെപ്പോസിറ്റ് മെഷീനിൽ (സി ഡി എം) അമ്പതിനായിരം രൂപ നിക്ഷേപിച്ചു .പണം സ്വീകരിക്കാതെ മെഷീൻ ഒഴിവാക്കിയത് ശ്രദ്ധയിൽപ്പെടാതെ ഷാഫി പുറത്തിറങ്ങിയതായിരുന്നു .തൊട്ടു പിന്നാലെ കയറിയാൾ പണമെടുത്ത് കടന്നു കളയുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു .

തന്റെ അക്കൗണ്ടിലേക്ക് പണം എത്താത്തതിനെ തുടർന്ന് മാറഞ്ചേരി സ്വദേശി ഷഹീർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതിക്കായി പൊന്നാനി സി ഐ പി. എസ് മഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

Related Articles

Back to top button