IndiaLatest

കൈവശം 100 രൂപ; ബെംഗളൂരുവില്‍ കാണാതായ 12-കാരന്‍ പിന്നിട്ടത് 3 നഗരങ്ങള്‍

“Manju”

ബെംഗളുരു: ബെംഗളുരുവില്‍ നിന്ന് കാണാതായി, ഹൈദരാബാദിില്‍ എത്തിയ 12 വയസുകാരന്റെ കൈവശമുണ്ടായിരുന്നത് 100 രൂപയെന്ന ്‌പോലീസ്. യാത്രാ ചെലവിന് കൈവശമുണ്ടായിരുന്ന പാര്‍ക്കര്‍ പേനകള്‍ 100 രൂപയ്ക്ക് വിറ്റ് പണം കണ്ടെത്തി. കാണാതായ മകനെ കണ്ടെത്താന്‍ സഹായിക്കണമെന്ന മാതാപിതാക്കളുടെ അഭ്യര്‍ഥന സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് ബെംഗളുരു ഗുഞ്ചൂര്‍ ഡീന്‍സ് അക്കാഡമിയിലെ ആറാംക്ലാസിലെ വിദ്യാര്‍ഥി പരിണവിനെ ഹൈദരാബാദിലെ മെട്രോ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്

100 രൂപകൊണ്ടാണ് യാത്രയാരംഭിച്ചത് യാത്രാ ചെലവിന ്‌കൈയിലുണ്ടായിരുന്ന പാര്‍ക്കര്‍ പേനകള്‍ വിറ്റ ആറാം ക്ലാസുകാരന്റെ യാത്ര പ്രായത്തിനെ വെല്ലുന്ന ധൈര്യത്തോടെ. കുട്ടി പേനകള്‍ വില്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആശങ്കളില്ലാതെ ധൈര്യപൂര്‍വ്വം സഞ്ചരിച്ച കുട്ടി മൂന്ന് നഗരങ്ങള്‍ സഞ്ചരിച്ചു.

സുകേഷ്-നിവേദിത ദമ്പതിമാരുടെ മകനായ പരിണവിനെ ഞായറാഴ്ച ഉച്ചയോടെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ അച്ഛനാണ് കുട്ടിയെ വൈറ്റ് ഫീല്‍ഡിലെ ട്യൂഷന്‍ ക്ലാസില്‍ കൊണ്ടുവിട്ടത്. ഉച്ചയ്ക്ക്‌ശേഷം സുകേഷ് മകനെ കൂട്ടാനെത്തിയെങ്കിലും അതിന് മുന്‍പേ കുട്ടി ട്യൂഷന്‍ സെന്ററിന്റല്‍ നിന്ന് ഇറങ്ങിയിരുന്നു. എന്നാല്‍, കുട്ടി വീട്ടിലെത്തിയില്ല. ഇതോടെയണ് മാതാപിതാക്കള്‍ തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് പോലീസിലും പരാതി നല്‍കി .

നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച പോലീസ ്ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ന് കുണ്ഡലഹള്ളി ഗേറ്റിനും മാറത്തഹള്ളി പാലത്തിനും ഇടയില്‍ കാവേരി ആശുപത്രിയുടെ സി.സി.ടി.വിയില്‍ കുട്ടിയുടെ ദൃശ്യം പതിഞ്ഞത് കണ്ടെത്തി. 3.04ന് മാാറത്തഹള്ളിയില്‍ നിന്ന് ബി .എം.ടി.സി. ബസില്‍ കയറിയതായും മാറത്തഹള്ളി മാര്‍ക്കറ്റില്‍ ഇറങ്ങിയതായും അറിയാന്‍ കഴിഞ്ഞു. 3.11-ന് ംലൂരിന് സമീപം പെട്രോള്‍ പമ്പിന് സമീപത്തുകൂടി നടക്കുന്നതിന്റെ ദൃശ്യവും ലഭിച്ചു. വൈകീട്ട് ്‌ബെംഗളുരു മജസ്റ്റിക് ബസ് ടെര്‍മിനലി ല്‍ നിന്നും ബസ്‌കയറുമ്പോഴാണ് കുട്ടിയെ അവസാനമായി കണ്ടത്.

കുട്ടിയെ കാണാതായ വി വരം മാതാപി താക്കള്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. കുട്ടി റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ അടക്കം പങ്കുവെച്ചുക്കൊണ്ട് കുട്ടിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന മാതാപിതാക്കളുടെ പോസ്റ്റ് ആളുകള്‍ ഏറ്റെടുക്കുകയായിരുന്നു.

ചില ആളുകള്‍ കുട്ടിയെ കണ്ടസ്ഥലങ്ങളില്‍ പോയി നേരിട്ട് അന്വേഷിച്ചപ്പോള്‍ നിരവധിയാളുകള്‍ പോസ്‌ററ് വ്യാപകമായി പങ്കുവെച്ചു. ഒടുവില്‍ ഹൈദരാബാദ് സന്ദര്‍ശിക്കാനെത്തിയ ബെംഗളുരു സ്വദേശിയാണ് കുട്ടിയെ മെട്രോ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചവര്‍ക്ക് മാതാപിതാക്കള്‍ വീഡിയോ സന്ദേശത്തിലൂടെ നന്ദി പറഞ്ഞു. കുട്ടി എന്തുകൊണ്ടാണ് ഇത്തരത്തില്‍ നാടുവിട്ടതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

 

Related Articles

Back to top button