കുറത്തിക്കുടിയില്‍ ഗോത്രായനം
തൊടുപുഴ: കാടിെന്റ മക്കളുടെ ജീവിതാവസ്ഥ മനസ്സിലാക്കാന്‍ കൊട്ടാരക്കര കില ഇ.ടി.സി നേതൃത്വത്തില്‍ അടിമാലി ബ്ലോക്ക് പരിധിയിലെ പട്ടികവര്‍ഗ സങ്കേതമായ കുറത്തിക്കുടിയില്‍ ‘ഗോത്രായനം’ നടത്തി. പുതുതായി സര്വിസിലെത്തിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരുടെ പരിശീലനത്തിെന്റ ഭാഗമായാണ് ഗോത്രായനം നടത്തിയത്. ഗൃഹസര്‍വേ, അംഗന്‍വാടി- മള്‍ട്ടി ഗ്രേഡ് ലേണിങ് സ്കൂള്‍ -പൊതുസ്ഥാപനങ്ങള്‍ സന്ദര്‍ശനം എന്നിവ നടത്തി.
കില ഇ.ടി.സി പ്രിന്‍സിപ്പല്‍ ജി. കൃഷ്ണകുമാര്‍, വി.ഇ.ഒമാരായ ആര്. ഗോകുല്‍ കൃഷ്ണന്, അരവിന്ദ് രാമചന്ദ്രന്, ഡോ. നിരഞ്ജന് ശങ്കര്‍, എ.പി. പ്രശോഭ്, ടോമിന് ജോര്‍ജ്, ജിജോ എബ്രഹാം, ഇ.ആര്. അമല്‍ എന്നിവര്‍ സംസാരിച്ചു.