IndiaLatest

ഫാഷന്‍ രംഗത്ത് ചുവടുറപ്പിക്കാന്‍ ഡിബോംഗോ

“Manju”

സ്പോട്ടി ഫാഷന്‍ ബ്രാന്‍ഡ് ഡിബോംഗോ വിപണിയില്‍ അവതരിപ്പിച്ചു. ബ്രാന്‍ഡ് അംബാസഡറായ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനാണ് അവതരിപ്പിച്ചത്. കേരളം ആസ്ഥാനമായ ഫാഷന്‍ ബ്രാന്‍ഡ് യു ആര്‍ യൂഎന്ന മുദ്രാ വാചകവുമായി രാജ്യത്തെ എല്ലാ വിപണികളിലും ഉടനെത്തും. പ്രമുഖ പിയു പാദരക്ഷാ നിര്‍മാതാക്കളായ വികെസി ഗ്രൂപ്പിന് കീഴിലുള്ള പുതിയ ഫാഷന്‍ ബ്രാന്‍ഡാണ് ഡിബോംഗോ.

ഷൂസ്, സ്ലൈഡഴ്സ്, സാന്‍ഡല്‍സ്, ബാഗ് തുടങ്ങിയ ഉല്‍പന്നങ്ങളാണ് ആദ്യഘട്ടത്തില്‍ വിപണിയിലെത്തുക. കൗമാരക്കാരെയും യുവജനങ്ങളെയും ലക്ഷ്യമിട്ടുള്ള സ്പോര്‍ട്ടി ഫാഷന്‍ ഉല്‍പന്നങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിനൊപ്പം, താങ്ങാവുന്ന വിലയാണ് ഉല്‍പ്പന്നങ്ങളുടെ മുഖ്യ ആകര്‍ഷണമെന്ന് കമ്ബനി പറയുന്നു.

Related Articles

Back to top button