KeralaLatest

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് കാറിലിടിച്ചു: രണ്ടു മരണം

“Manju”

ആലപ്പുഴ: ചെങ്ങന്നൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് കാറില്‍ ഇടിച്ചായിരുന്നു അപകടം. കാര്‍ യാത്രക്കാരായ എഴുപുന്ന സ്വദേശി ഷിനോജ് (25), പള്ളിപ്പുറം സ്വദേശി വിഷ്ണു ( 26) എന്നിവരാണ് മരിച്ചത്. മുളക്കുഴ വില്ലേജ് ഓഫീസിന് സമീപം അര്‍ധരാത്രി യിലാണ് അപകടം ഉണ്ടായത്.

സുല്‍ത്താന്‍ ബത്തേരിക്ക് പോയ സ്വിഫ്റ്റ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിയവരെ പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് പുറത്തെടുത്തത്.

Related Articles

Back to top button