KeralaLatest

ശാന്തിഗിരി സമൂഹത്തിന് നൽകുന്നത് മതനിരപേക്ഷതയുടെ സന്ദേശം- മന്ത്രി കെ. എൻ. ബാലഗോപാൽ

നവഒലി ജ്യോതിർദിനാഘോഷങ്ങൾക്ക് നാളെ ദിവ്യാപൂജാസമർപ്പണത്തോടെ സമാപനം

“Manju”

പോത്തന്‍കോട് : ശാന്തിഗിരി സമൂഹത്തിന് നൽകുന്നത് മതനിരപേക്ഷതയുടെ സന്ദേശമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിർദിനം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഗുരുവിന്റെ ദീർഘദർശിത്വം ഈ നാടിന്റെ സമസ്ത മേഖലകളിലുമുണ്ട്. ഭാരതീയ ചികിത്സ വിഭാഗങ്ങളിൽ ഒന്നായ സിദ്ധയെ തെക്കൻ തിരുവിതാംകൂറിൽ വേരുപിടിപ്പിക്കുന്നതിൽ ഗുരു വഹിച്ച പങ്ക് വലുതാണ്. അന്നദാനത്തിലും ആതുരസേവനത്തിലും ഗുരു പുലർത്തിയ നിഷ്കർഷതയാണ് ആദ്ധ്യാത്മികതക്കപ്പുറം സഹകരണത്തിന്റെ മേഖലയിൽ ശാന്തിഗിരിയെ എത്തിച്ചതെന്നും ഗുരുവിന്റെ ശിഷ്യൻമാർ അതു കാത്തുസൂക്ഷിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അദ്ധ്യക്ഷനായി.

സമ്പന്നമായൊരു ആത്മീയ പാരമ്പര്യമുള്ള നാടാണ് നമ്മുടേതെന്നും മതത്തിന്റെ പേരിൽ മനുഷ്യനെ ഭിന്നിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ ശാന്തിഗിരി ആശ്രമം നാടിന്റെ വെളിച്ചമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങിൽ വിശിഷ്ടാതിഥിയായ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സെയ്ദ് സാദിഖലി ശിഹാബ് തങ്ങൾ ശാന്തിഗിരി കലാഗ്രാമം പദ്ധതിയുടെ പ്രഖ്യാപനം നടത്തി. സമധാനത്തിന്റെയും സാഹോദര്യത്തിന്റെയും മാർഗദർശിയാണ് നവജ്യോതിശ്രീകരുണാകരഗുരുവെന്നും ശാന്തിഗിരിയിലുള്ളത് പാരസ്പര്യമാണെന്നും ഹൃദയത്തിനും ശരീരത്തിനും അറിവ് പകരുന്ന ഇടമാണിതെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാനിധി പദ്ധതിയുടെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ്. എം . പി നിർവഹിച്ചു. വാഴൂർസോമൻ എം .എൽ.എ മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ ബോക്സിംഗ് ചാമ്പ്യനും ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവുമായ കെ.സി. ലേഖയെ ചടങ്ങില്‍ ആദരിച്ചു. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ.വി.പി. സുഹൈബ്, ശിവഗിരി ട്രസ്റ്റ് ബോര്‍ഡംഗം സ്വാമി സൂഷ്മാനന്ദ, സെന്റ് ജോണ്‍സ് മെഡിക്കല്‍ വില്ലേജ് ഡയറക്ടര്‍ ഫാ.ജോസ് കിഴക്കേടം. മുന്‍ എം.പി. എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ. കെ.എസ്. ശബരീനാഥന്‍, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനും സംവിധായകനുമായ കെ. മധുപാൽ, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ ഡോ.ഫൈസൽഖാൻ, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.എം.ലിജു, മുസ്ലീം ലീഗ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍., ഫെഡറേഷ്‍ ഓഫ് മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ.ജേക്കബ് തോമസ്, ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ.എം.മുനീര്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ അഡ്വ.തേക്കട അനില്‍, വെമ്പായം അനില്‍ കുമാര്‍, ബി.ജെ.പി. തിരുവനന്തപുരം ജില്ല സെക്രട്ടറി എം.ബാലമുരളി, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല, കമ്മ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഓഫ് ഇന്ത്യ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. മുഹമ്മദ്, ജയന്‍ സാംസ്കാരിക വേദി സെക്രട്ടറി മോനി കൃഷ്ണ, സാമൂഹ്യ പ്രവര്‍ത്തകയായ അഡ്വ.ദീപ ജോസഫ്, ശാന്തിഗിരി ആശ്രമം ഉപദേശകസമിതി അംഗങ്ങളായ റിട്ട. ഡിസ്ക്ട്രിക്ട് സെഷൻസ് ജഡ്ജ് മുരളീ ശ്രീധർ, ‍ ഡോ.കെ.എന്‍. ശ്യാമപ്രസാദ്, ഡോ. റ്റി.എസ്. സോമനാഥന്‍ , പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത കുമാരി, ജി.എസ്.റ്റി. & കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ എസ്. നാസര്‍ഖാന്‍, ഐ.ആര്‍.എസ്., കേരള മുസ്ലീം ജമാ അത്ത് കൗണ്‍സില്‍ പ്രസിഡന്റ് കരമന ബയാര്‍, സേവാദള്‍ തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറി കുന്നിട അജിത്, കേരള സഹൃദയവേദി പ്രസിഡന്റ് എം.പി. കുഞ്ഞ് ചാന്നാങ്കര, കൊട്ടാരക്കര ആശ്രയ സങ്കേതം ജനറല്‍ സെക്രട്ടറി കലയപുരം ജോസ്, നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ് പ്രതിനിധി എസ്.എസ്. മനോജ്, ഫ്രണ്ട്സ് ഓഫ് ട്രിവാന്‍ഡ്രം പ്രസിഡന്റ് കെ.എസ്. രാജന്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്തംഗം സി.ഗീതാകുമാരി, പോത്തന്‍കോട് പണിമൂല ദേവസ്വം സെക്രട്ടറി ആര്‍.ശിവന്‍കുട്ടി നായര്‍, ഡോ.എം. മുരളീധരന്‍, ഡോ.ജയശ്രീ എന്‍., രാജന്‍ സി.എസ്., ആദിത്യന്‍ കിരണ്‍, പ്രതിഭ എസ് എന്നിവര്‍ പ്രസംഗിച്ചു. ആശ്രമം ജോയിന്റ് സെക്രട്ടറി സ്വമി നവനന്മ സ്വാഗതവും. അഡ്വ. എസ്. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.

രാവിലെ 5 ന് സന്യാസിസംഘത്തിന്റെ പ്രത്യേക പുഷ്പാഞ്ജലിയോടെ പ്രാർത്ഥന ചടങ്ങുകൾ ആരംഭിച്ചു. വൈകിട്ട് 5 ന് ആശ്രമസമുച്ചയത്തെ വലം വച്ച് ദീപപ്രദക്ഷിണം നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗുരുഭക്തർ ചടങ്ങുകളിൽ സംബന്ധിച്ചു. രാത്രി 9 ന് വിശ്വസംസ്കൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. കോവിഡ് അടച്ചിരുപ്പിന് ശേഷം ഇതാദ്യമായാണ് ശാന്തിഗിരിയിൽ വിപുലമായ രീതിയിൽ ആഘോഷപരിപാടികൾ നടക്കുന്നത്. നാളെ വൈകിട്ട് 4 ന് നടക്കുന്ന ദിവ്യപൂജാ സമര്‍പ്പണത്തോടെ നവഒലി ജ്യോതിര്‍ദിനം ആഘോഷപരിപാടികള്‍ക്ക് സമാപനമാകും.

Related Articles

Back to top button