KeralaLatest

പൂരം കാണാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ഇടം

“Manju”

തൃശൂര്‍: തേക്കിന്‍കാട് മൈതാനത്തെ പൊലീസ് കണ്‍ട്രോള്‍ റൂമിന് സമീപത്തായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി പ്രത്യേക ഇടം വേലി കെട്ടിത്തിരിച്ചിട്ടുണ്ടെന്നും ഇവിടെനിന്ന് തടസമില്ലാതെ പൂരം ചടങ്ങുകള്‍ കാണാന്‍ കഴിയുമെന്നും മന്ത്രി കെ.രാജന്‍. തൃശൂര്‍ പൂരം കൂടുതല്‍ സ്ത്രീ സൗഹൃദമാക്കുന്നതിനായി പ്രത്യേക ക്രമീകരണം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തി. ഇതിനായി ഒരുക്കിയ വനിതാ പൊലീസിലെ ബുള്ളറ്റ് പട്രോള്‍ സംഘത്തിന്റെയും കുടുംബശ്രീ ഷീ ടാക്‌സികളുടെയും ഫ്‌ളാഗ് ഒഫ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നാല് പിങ്ക് പൊലീസ് പട്രോള്‍ സംഘങ്ങളെ സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനത്തുമായി വിന്യസിച്ചു. 1515 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ തത്സമയ സേവനം ലഭിക്കും. 112 എന്ന നമ്പറിലും വിളിക്കാം. വനിതാ ഉദ്യോഗസ്ഥരുടെ അഞ്ച് ബുള്ളറ്റ് പട്രോള്‍ സംഘങ്ങളും റോന്തു ചുറ്റും. 300 വനിതാ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കുണ്ടാകും. 50 വനിതാ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരെയും നിയോഗിച്ചു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഏഴ് ഷീ ടാക്‌സി യൂണിറ്റുകളുടെ സേവനം ലഭ്യമാക്കും. സ്വരാജ് റൗണ്ട്, ശക്തന്‍ സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ സേവനം ലഭിക്കും. മൊബൈല്‍ നമ്പറുകള്‍ ഉടന്‍ ലഭ്യമാക്കും.

Related Articles

Back to top button