KeralaKottayamLatest

‘കാരുണ്യം’ – കോട്ടയത്ത് നടന്നു

“Manju”

കോട്ടയം : ശാന്തിഗിരി ആശ്രമത്തിലെ യുവജന സാംസ്ക്കാരിക കൂട്ടായ്മകളായ ശാന്തിഗിരി ശാന്തിമഹിമയുടെയും ശാന്തിഗിരി ഗുരുമഹിമയുടെയും ആഭിമുഖ്യത്തിൽ ശാന്തിഗിരി ആശ്രമം പാമ്പാടി ബ്രാഞ്ചിൽ വച്ച് ‘കാരുണ്യം’ ഏകദിന ക്യാമ്പ് നടത്തി. രാവിലെ 9 മണിക്ക് തട്ട സമർപ്പണത്തോടുകൂടി തുടക്കം കുറിച്ചു. ശാന്തിഗിരി ആശ്രമം ചേർത്തല ഏരിയ ഓഫീസ് ഹെഡ് ജനനി പൂജ ജ്ഞാനതപസ്വിനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആർട്ട്സ് ആന്റ് കൾച്ചർ ഡിപ്പാർട്ട്മെന്റ് ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി, ശാന്തിഗിരി ആശ്രമം കോട്ടയം ഏരിയ ഓഫീസ് ഇൻചാർജ് സ്വാമി അർച്ചിത് ജ്ഞാനതപസ്വി, ജനനി പൗർണമി ജ്ഞാനതപസ്വിനി എന്നിവർ ക്യാമ്പിൽ മഹനീയ സാന്നിധ്യം വഹിച്ചു.

രവീന്ദ്രൻ പി.ജി, സജീവ്.റ്റി.ഒ, ജയമോഹൻ, മഞ്ജുഷ എം.എസ്, ശ്രീലേഖ റ്റി.ഐ, യശോദ സി.വി, കലാധരൻ സി.പി, അമൃത ബാബു തുടങ്ങിയവർ സംസാരിച്ചു. ശാന്തിമഹിമ ഗുരുമഹിമ കുട്ടികളുടെ ഗ്രൂപ്പ്‌ ഡിസ്ക്കഷൻ, ക്വിസ് മത്സരം, ഓർമ്മപരിശോധനാ മത്സരം, ഗെയിംസ് സ്കിറ്റ് പ്രസന്റേഷൻ, ടാലെന്റ് പ്രസന്റേഷൻ, വടംവലി എന്നിങ്ങനെ വിവിധ പരിപാടികൾകൊണ്ട് ക്യാമ്പ് ആകർഷണീയമായി.

Related Articles

Back to top button