InternationalLatest

പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ 55 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും

“Manju”

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ 55 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യൻ സമൂഹം വലിയതോതിലുള്ള ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. യുഎസിലെ ഇന്ത്യൻ സമൂഹം ന്യൂജേഴ്സിയിലെ എഡിസണില്‍ ഇന്ന് കാര്‍ റാലി സംഘടിപ്പിച്ചിരുന്നു. 350ലേറെ കാറുകളാണ് റാലിയില്‍ പങ്കെടുത്തത്. ഭഗവാൻ രാമന്റെ ചിത്ങ്ങള്‍ ആലേഖനം ചെയ്ത പതാകകളേന്തി ആയിരങ്ങളാണ് റാലിയില്‍ പങ്കെടുത്തത്. പത്തോളം സംസ്ഥാനങ്ങളില്‍ രാമക്ഷേത്രത്തിന്റെ കൂറ്റൻ പരസ്യബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്. വിശ്വാസികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന രണ്ട് മണിക്കൂര്‍ ഇടവേള നല്‍കുമെന്ന് മൗറീഷ്യസ് സര്‍ക്കാരും അറിയിച്ചിട്ടുണ്ട്.

ഭഗവാൻ ശ്രീരാമൻ ജനിച്ച സ്ഥലത്തെ ക്ഷേത്രത്തില്‍ പവിത്രമായ സഞ്ജീവനി മുഹൂര്‍ത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. ഉച്ചയ്‌ക്ക് 12:29:8 മുതല്‍ 12:30: 32 വരെയാണ് ചടങ്ങിന്റെ മുഹൂര്‍ത്തം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള 7000-തില്‍ അധികം വിശിഷ്ട വ്യക്തികളാണ് ചടങ്ങില്‍ പങ്കെടുക്കുക.

 

Related Articles

Back to top button