IndiaLatest

‘യുഎസില്‍ നിന്നെത്തിയ വൃദ്ധ ദമ്പതികളെ ഡ്രൈവറും വീട്ടുജോലിക്കാരനും കൊലപ്പെടുത്തി’

“Manju”

ചെന്നൈ: അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ വൃദ്ധ ദമ്പതികളെ ഡ്രൈവറും വീട്ടുജോലിക്കാരനും കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചെന്നൈക്ക് പുറത്തുള്ള ഫാം ഹൗസില്‍ കുഴിച്ചിട്ടതായി പൊലീസ്.
ശ്രീകാന്ത് (60), അനുരാധ (53) എന്നിവര്‍ ശനിയാഴ്ച രാവിലെയാണ് മകളെ സന്ദര്‍ശിച്ച ശേഷം യുഎസില്‍ നിന്ന് മടങ്ങിയത്. കഴിഞ്ഞ 10 വര്‍ഷമായി ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന കൃഷ്ണയാണ് ഇവരെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ട് വന്നത്. ഈസ്റ്റ് കോസ്റ്റ് റോഡിന് (ഇസിആര്‍) സമീപമുള്ള ഫാം ഹൗസില്‍ നിന്നാണ് ദമ്ബതികളെ ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ പൊലീസ് കണ്ടെത്തിയത്. ഇവരില്‍ നിന്ന് കൊള്ളയടിച്ച ഒമ്ബത് കിലോ സ്വര്‍ണം ഉള്‍പെടെ അഞ്ച് കോടിയുടെ ആഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു.

കൊലപ്പെടുത്തിയ ശേഷം രക്തക്കറ വൃത്തിയാക്കി മൃതദേഹങ്ങള്‍ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള ദമ്ബതികളുടെ ഫാം ഹൗസിലേക്ക് ഇരുവരും കൊണ്ടുപോയി അവിടെ സംസ്‌കരിച്ചതായും കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നെന്നും പൊലീസ് പറയുന്നു. ആന്ധ്രാപ്രദേശിലെ ഓംഗോളില്‍ നിന്നാണ് രണ്ട് പേരെയും പൊലീസ് പിടികൂടിയത്.

യുഎസില്‍ താമസിക്കുന്ന ദമ്ബതികളുടെ മകള്‍ ശ്രീ നാട്ടിലെത്തിയ മാതാപിതാക്കളെ ആവര്‍ത്തിച്ച്‌ വിളിക്കാന്‍ ശ്രമിച്ചിട്ടും കിട്ടാതായതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് ശ്രീ നാട്ടുകാരെ വിവരം അറിയിച്ചു. മാതാപിതാക്കളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച് ഓഫ് ആയിരുന്നു.

ഫോണ്‍ വിശദാംശങ്ങളിലൂടെ കൃഷ്ണയെയും രവിയെയും കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചതായും അവരുടെ ഫാസ്ടാഗ് രേഖകളിലൂടെ ചെന്നൈ-കൊല്‍കത്ത ഹൈവേയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് കണ്ടെത്തിയതായും ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു. പൊലീസ് സിസിടിവി ദൃശ്യങ്ങളും കോള്‍ ലോഗുകളും നിരീക്ഷിച്ച്‌ ആന്ധ്രാപ്രദേശിലെ പൊലീസില്‍ വിവരമറിയിച്ചു. അങ്ങനെയാണ് ഇരുവരെയും ഓംഗോളില്‍ വച്ച്‌ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button