IndiaLatest

നടി സഞ്ജന ഗൽറാണിയുടെ വീട്ടിൽ റെയ്ഡ്

“Manju”

ബംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് നടി സഞ്ജന ഗൽറാണിയുടെ വീട്ടിൽ പൊലീസ് റെയ്ഡ്. ഇന്ന് രാവിലെയാണ് സെർച്ച് വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബംഗളൂരുവിലെ വീട്ടിലെത്തിയത്.

നടി നിക്കി ഗൽറാണിയുടെ സഹോദരിയാണ് സഞ്ജന ഗൽറാണി. ഇന്നലെ ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ബംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നടിക്ക് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ നടി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കേസിലെ നാലാം പ്രതി വിരേൻ ഖന്നയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു.

അതേസമയം കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. രാഗിണി ദ്വിവേദിയെയും അറസ്റ്റിലായ മറ്റ് പ്രതികളെയും വീണ്ടും ചോദ്യം ചെയ്യും. രാഗിണിയെ അറസ്റ്റ് ചെയ്തിന് പിന്നാലെ അന്വേഷണം കൂടുതൽ പ്രമുഖരിലേക്ക് നീളുമെന്നാണ് വിവരം.

Related Articles

Back to top button