IndiaKeralaLatest

മോന്‍സ് ജോസഫ് എംഎല്‍എ പ്രതിപക്ഷ ചീഫ് വിപ്പ്

“Manju”

തിരുവനന്തപുരം: കേരള നിയമസഭയുടെ പ്രതിപക്ഷ ചീഫ് വിപ്പായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് നിയമസഭാ കക്ഷി സെക്രട്ടറി സ്ഥാനത്തേക്ക് പി.സി. വിഷ്ണുനാഥ് എം.എല്‍.എ യെ തെരഞ്ഞെടുത്തു. യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്തേക്ക് അനൂപ് ജേക്കബ്ബ് എം.എല്‍.എയും തെരഞ്ഞെടുക്കപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ നിയമസഭാ സമുച്ചയത്തില്‍ ചേര്‍ന്ന പതിനഞ്ചാം കേരള നിയമസഭയിലെ യു.ഡി.എഫ് എം.എല്‍.എ മാരുടെ പ്രഥമ യോഗത്തിലാണ് വിവിധ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തിയത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് മുസ്ലീംലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ. എം.കെ. മുനീര്‍ എം.എല്‍.എ ഘടക കക്ഷി നേതാക്കളായ അനൂപ് ജേക്കബ്ബ് എം.എല്‍എ, മാണി സി കാപ്പന്‍ എം.എല്‍.എ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
പതിനഞ്ചാം കേരള നിയമസഭയില്‍ ക്രീയാത്മക പ്രതിപക്ഷമായി യു.ഡി.എഫ് നെ ശക്തിപ്പെടുത്താന്‍ മുഴുവന്‍ എം.എല്‍.എ മാരുടെയും ഒറ്റക്കെട്ടായ സഹകരണം ഉണ്ടാകണമെന്ന് പ്രിതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എം.എല്‍.എ യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button