IndiaInternationalKeralaLatest

ചൈനീസ് സൈനികന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി

“Manju”

സിന്ധുമോൾ. ആർ

ലഡാക്ക്: അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈനികന്‍ ഇന്ത്യന്‍ സേനയുടെ പിടിയിലായി. ലഡാക്കിലെ ഡംചോക് മേഖലയിലാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ അം​ഗം അതിര്‍ത്തി ലംഘിച്ച്‌ ഇന്ത്യന്‍ ഭൂപ്രദേശത്ത് എത്തിയത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിച്ച യാക്കിനെ തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ അതി‍ര്‍ത്തി ലംഘനമുണ്ടായെന്നാണ് സംശയിക്കുന്നത്. ആറാം മോട്ടറൈസ്ഡ് ഇന്‍ഫന്ററി ഡിവിഷനില്‍ നിന്നുള്ളയാളാണ് സൈനികന്‍. ഇയാളെ വിശദമായി ചോദ്യം ചെയ്തതായാണ് സൂചന. സൈനികന്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നതെന്നും പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടികള്‍ക്ക് ശേഷം സൈനികനെ തിരികെ ചൈനീസ് സേനയ്ക്ക് കൈമാറുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ മറ്റൊരു ഘട്ടവും ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി‌ആര്‍‌ഡി‌ഒ)യുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. യുഎസ്, റഷ്യ, ബ്രിട്ടന്‍, ചൈന എന്നീ രാജ്യങ്ങളുടെ നാവികസേനയ്ക്കാണു സമാനമായ ആക്രമണശേഷിയുള്ള മിസൈലുകള്‍ സ്വന്തമായുള്ളത്.

Related Articles

Back to top button