KeralaLatest

അഭിഭാഷകനായി എൻറോൾ ചെയ്തു

“Manju”

കൊച്ചി : ശാന്തിഗിരി വിദ്യാഭവൻ ഹയർസെക്കന്ററി സ്കൂളിൽ സേവനമനുഷ്ഠിച്ചു വന്നിരുന്ന പ്രേം ഹരിദാസ് അഭിഭാഷകനായി എൻറോൾ ചെയ്തു. കേരള ഹൈക്കോടതിയിൽ വച്ച് നടന്ന ചടങ്ങിൽ സംസ്ഥാന ധനകാര്യമന്ത്രി കെ.എൻ ബാലഗോപാലിൽ നിന്ന് എൻറോൾമെന്റ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
ഹൈക്കോടതി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ജയചന്ദ്രൻ മുൻപാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. കേരള ബാർ കൗൺസിൽ ചെയർമാൻ, കേരള ബാർ കൗൺസിൽ എൻറോൾമെന്റ് കമ്മിറ്റി സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തിലാണ് എൻറോൾമെന്റ് ചടങ്ങ് നടന്നത്. കേരള ലോ അക്കാദമി ലോ കോളേജിലെ 2016 ബാച്ച് വിദ്യാർത്ഥിയായിരുന്നു. സെൻട്രൽ ഹ്യൂമൻ റൈറ്റ്‌സ് ഫോറം തിരുവനന്തപുരം ജില്ല പ്രസിഡന്റ്‌ കൂടിയാണ് പ്രേം ഹരിദാസ്.

Related Articles

Back to top button