IndiaLatest

തമിഴ്‌നാട്ടിലും ഒമിക്രോണ്‍ ബിഎ4 വകഭേദം

“Manju”

തമിഴ്‌നാട്ടില്‍ ഒമിക്രോണ്‍ ബിഎ4 വകഭേദം കണ്ടെത്തി. രാജ്യത്ത് രണ്ടാമതായി രോഗം സ്ഥിരീകരിച്ചത് തമിഴ്‌നാട്ടില്‍ ചെങ്കല്‍പേട്ട സ്വദേശിക്കാണ്. ഈ വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

രാജ്യത്ത് ഒമൈക്രോണിന്റെ ഉപവകഭേദം ബിഎ4 ആദ്യമായി സ്ഥിരീകരിക്കുന്നത് ഇന്നലെയാണ്. മെയ് ഒന്‍പതിന് സൗത്ത് ആഫ്രിക്കയില്‍ നിന്ന് ഹൈദരാബാദില്‍ എത്തിയ ആള്‍ക്കാണ് ഒമൈക്രോണ്‍ ഉപവകഭേദമായ ബിഎ4 സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ലാബുകളുടെ കൂട്ടായ്മയായ ഇന്‍സാകോഗ് നടത്തിയ ജെനോം പരിശോധനയിലാണ് ഉപവകഭേദം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

അതേസമയം, രാജ്യത്ത് ഇന്ന് 2,323 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 25 മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 98.75% ആയി.

Related Articles

Back to top button