KeralaLatest

അഡ്വൈസറി കമ്മിറ്റിയില്‍ പുതിയ ചുമതലക്കാരെ ഉള്‍പ്പെടുത്തി.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റിയില്‍ പുതിയ ചുമതലക്കാരെ ഉള്‍പ്പെടുത്തി.
കോട്ടയം കുമ്മന്നൂര്‍ കടപ്ലാമറ്റത്ത്  അറയ്ക്കല്‍ വീട്ടില്‍ ദിവംഗതനായ എ.ജി. മാധവന്‍ വൈദ്യരുടെ മകനും അറയ്ക്കല്‍ ഫാര്‍മസി പ്രൊപ്രൈറ്ററുമായ എ.എം. അശോകന്‍, കോട്ടയം മണര്‍ക്കാട്  ഗുരുവീണ വീട്ടില്‍ ദിവംഗതനായ ഡോ.പി.എം. മോഹന്‍ പാമ്പാടിയുടെ മകനും പാമ്പാടി മോഹന്‍സ് ക്ലിനിക് പ്രൊപ്രൈറ്ററുമായ ഡോ. ജിനു മോഹന്‍, തിരുവനന്തപുരം പട്ടം പി.ഒ., കേശവദാസപുരം കാക്കനാട് ലെയ്നില്‍ രത്നഗിരി ഹൗസ് നമ്പര്‍ 60 ല്‍ ദിവംഗതനായ സി.ദേവദത്തന്റെ മകളും കാനറ ബാങ്ക് സീനിയര്‍ മാനേജരുമായ കുമാരി ജനപ്രിയ ഡി എന്നിവരെയാണ് പുതുതായി നാമനിര്‍ദ്ദേശം ചെയ്തത്. പുതിയ ചുമതലക്കാര്‍ മെയ് 6 ന് നടന്ന അഡ്വൈസറി കമ്മിറ്റി മീറ്റിംഗില്‍ പങ്കെടുത്തു. നിലവില്‍ 96 പേരാണ് അഡ്വൈസറി കമ്മിറ്റിയിലുള്ളത് .

Related Articles

Back to top button