IndiaLatest

‘ഗോവ ആത്മീയ സാംസ്കാരിക ടൂറിസ്റ്റ് കേന്ദ്രമെന്നറിയപ്പെടും’

“Manju”

പനാജി: ഗോവ ഇനി മുതല്‍ ആത്മീയ സാംസ്കാരിക ടൂറിസ്റ്റ് കേന്ദ്രമെന്ന് അറിയപ്പെടുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഗോവയിലെ ഗ്രാമങ്ങളിലുള്ള പള്ളികളും ക്ഷേത്രങ്ങളും സന്ദര്‍ശിക്കാനായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാവന്ത് ഇക്കാര്യം വ്യക്തമാക്കിയത്.

സണ്‍, സാന്‍ഡ്, സീ ടൂറിസത്തിന്റെ പേരിലറിയപ്പെട്ടിരുന്ന ഗോവ ഇനി മുതല്‍ ആത്മീയതയുടെ പേരില്‍ അറിയപ്പെടുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഗോവയില്‍ കുറേ നാളുകളായി മതസ്ഥാപനങ്ങള്‍ ബോധവല്‍ക്കരണം നടത്തുന്നുണ്ടെന്ന് സാവന്ത് വ്യക്തമാക്കി.

പോര്‍ച്ചുഗീസ് ഭരണകാലത്ത് തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളും പൈതൃക കേന്ദ്രങ്ങളും പുതുക്കി പണിയുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനു വേണ്ടി ബജറ്റില്‍ നിന്നും 20 കോടി രൂപ മാറ്റി വെച്ചിട്ടുണ്ടെന്ന് സാവന്ത് പറഞ്ഞു.

Related Articles

Back to top button