KeralaLatest

പി ശിവരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍

“Manju”

പൊന്നാനി: നോര്‍ക്ക റൂട്സ് ഉപാദ്ധ്യക്ഷനും നിയമസഭ മുന്‍ സ്പീക്കറുമായ പി ശിവരാമകൃഷ്ണന്റെ മകള്‍ നിരഞ്ജനയുടെ വിവാഹം തവനൂര്‍ വൃദ്ധസദനത്തില്‍ നടക്കും. 22ന് രാവിലെ ഒന്‍പതിനാണ് ചടങ്ങുകള്‍ നടക്കുക.

ആഡംബരങ്ങളില്ലാതെയാണ് ചടങ്ങുകള്‍ നടക്കുക. നിരഞ്ജനയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് വൃദ്ധസദനത്തില്‍ വച്ച്‌ വിവാഹം നടത്തുന്നത്. തവനൂരിലെ വൃദ്ധസദനത്തില്‍ സ്ഥിരം സന്ദര്‍ശകരാണ് ശ്രീരാമകൃഷ്ണനും കുടുംബവും. തിരുവനന്തപുരം പി ടി നഗറില്‍ വൈറ്റ് പേളില്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകന്‍ സംഗീതാണ് വരന്‍. പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

Related Articles

Back to top button