Uncategorized

സിനിമാ ഓഡിഷനില്‍ കുരുങ്ങി ജനങ്ങള്‍

“Manju”

കൊച്ചി: സിനിമാ ഓഡിഷനെത്തിയ അഭിനയമോഹികളുടെ നീണ്ട നിരയില്‍ കുടുങ്ങി ചിറ്റൂര്‍ റോഡ്. നടന്‍ പൃഥ്വിരാജിനെ നായകനാക്കി എസ്. വൈ.എം.സി.എയിലാണ് ഓഡിഷന്‍ നടന്നത്. 7 വയസുമുതല്‍ 70 വയസു വരെയുള്ള നടീനടന്മാര്‍ക്കായിരുന്നു അവസരം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലുള്ളവര്‍ക്കായിരുന്നു ഓഡിഷന്‍. മറ്റു ജില്ലകളില്‍ പിന്നീട് നടക്കും. ആദ്യ ദിവസം വൈ.എം.സി.എയില്‍ നിന്ന് ആരംഭിച്ച ക്യൂ അമ്മന്‍ കോവില്‍ റോഡും കഴിഞ്ഞ് കെ.എസ്.ആര്‍.ടി.സി റോഡ് വരെ നീണ്ടു. റോഡിന് ഇരുവശവും വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു.
ഇതിനിടയില്‍ ഫയര്‍ ഫോഴ്സ് വാഹനവും കൂടി എത്തിയതോടെ റോഡില്‍ ഹോണടി മേളവും. വീതി കുറഞ്ഞ റോഡ് ആയതിനാല്‍ നിരന്തരം ഗതാഗത കുരുക്കുള്ള സ്ഥലം കൂടിയാണ് ചിറ്റൂര്‍ റോഡ്. ഓഡിഷന് ബദല്‍ മാര്‍ഗങ്ങള്‍ ഒരുക്കാതെ റോഡില്‍ ക്യൂ നിറുത്തിയതിനെതിരെ വഴിയാത്രക്കാരും രംഗത്തെത്തി.

Related Articles

Back to top button