InternationalLatest

കാള്‍സണെ വീണ്ടും തോല്‍പിച്ച്‌ പ്രഗ്യാനന്ദ

“Manju”

ലണ്ടന്‍: ചതുരംഗക്കളത്തില്‍ ആധിപത്യം തുടര്‍ന്ന് ഇന്ത്യന്‍ ബാലന്‍ പ്രഗ്യാനന്ദ. ലോകചാമ്പ്യനായ മാഗ്നസ് കാള്‍സണെ മൂന്നു മാസത്തിനിടെ രണ്ടു തവണയാണ് 16കാരന്‍ പരാജയപ്പെടുത്തി ഞെട്ടിച്ചത്. ഇന്നലെയാണ് രണ്ടാം വട്ടം തമിഴ്‌നാട്ടുകാരനായ കൗമാര താരം പ്രഗ്യാനന്ദ നോര്‍വ്വേ താരത്തെ മുട്ടുകുത്തിച്ചത്.

എയര്‍തിംഗ്‌സ് മാസ്‌റ്റേഴ്‌സ് റാപ്പിഡ് ചെസ്സ് മത്സരത്തിലാണ് മാഗ്നസ് കാള്‍സണെ പ്രഗ്യാനന്ദ തോല്‍പ്പിച്ചത്. എട്ടാം റൗണ്ടിലാണ് പ്രഗ്യാനന്ദ വിജയം നേടിയത്. സമനിലയിലേക്ക് എന്ന് തോന്നിയ മത്സരത്തിലാണ് തന്റെ നാല്‍പ്പതാം നീക്കത്തില്‍ പ്രഗ്യാനന്ദ കാള്‍സണെ കുരുക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രഗ്യാനന്ദ കാള്‍സണിനെ തോല്‍പ്പിച്ച്‌ ലോകശ്രദ്ധനേടിയത്.

ലോകചാമ്പ്യയനെതിരായ തന്റെ വിജയത്തില്‍ പക്ഷെ പ്രഗ്യാനന്ദ അത്ര തൃപ്തനല്ല. എനിക്ക് അത്ര ആവേശം തരുന്ന വിജയമല്ല ഉണ്ടായിട്ടുള്ളത്. സ്വയം നിരവധി തെറ്റുകള്‍ വരുത്തിയിട്ടുണ്ട്. അടുത്ത മത്സരത്തില്‍ അത് പരിഹരിക്കാനാണ് ഇനി ശ്രമിക്കുകയെന്നും പ്രഗ്യാനന്ദ പറഞ്ഞു.

Related Articles

Back to top button