LatestThiruvananthapuram

ഗൂഗിള്‍ മാപ്പ് വഴികള്‍ തെറ്റിച്ചിട്ടുണ്ടോ? കാരണം ഇതാണ്

“Manju”

ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച്‌ വഴി തിരയുന്നവര്‍ക്ക് പുതിയ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. തിരക്ക് കുറവുള്ള വഴികള്‍ ആദ്യം നിര്‍ദ്ദേശിക്കുന്ന ഗൂഗിള്‍ മാപ്പിന്റെ അല്‍ഗോരിതം വഴിതെറ്റിക്കാമെന്നും ഇക്കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്.

മഴക്കാലങ്ങളിലും രാത്രികാലങ്ങളിലും അപകടസാധ്യത കൂടുന്നതിനാല്‍ അപരിചിതമായ റോഡുകള്‍ തിരഞ്ഞെടുക്കരുതെന്നാണ് മുന്നറിയിപ്പ്. കൂടാതെ, സിഗ്നല്‍ നഷ്ടപ്പെടാന്‍ സാധ്യത ഉള്ള റൂട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിക്കുന്നുണ്ട്.

ട്രാഫിക് കുറവുള്ള റോഡുകളാണ് ഗൂഗിള്‍ മാപ്പ് അല്‍ഗോരിതം ആദ്യം കാണിക്കുക. എന്നാല്‍, ഈ വഴികള്‍ സുരക്ഷിതമാകണമെന്നില്ല. ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്ബോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

Related Articles

Back to top button