InternationalLatest

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം; വിദ്യാഭ്യാസ മന്ത്രി

“Manju”

ബംഗളൂരു: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ബംഗ്ലാദേശ് വിദ്യാഭ്യാസ മന്ത്രി ദിപു മോനി ആവശ്യപ്പെട്ടു.ബംഗളൂരുവില്‍ ബി.ജെ.പി-ആര്‍.എസ്.എസ് ബന്ധമുള്ള ഗവേഷക സംഘമായ ഇന്ത്യ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ‘ഇന്ത്യ@2047’ ഇന്ത്യ ഐഡിയാസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മതസ്വാതന്ത്ര്യവും മതകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും സംബന്ധിച്ച ഭരണഘടന വ്യവസ്ഥകളുടെ നിഷ്പക്ഷ പ്രയോഗത്തിലൂടെ സാമുദായിക സൗഹാര്‍ദം ശക്തിപ്പെടുത്താനും സമാധാനം നിലനിര്‍ത്താനും കഴിയും. ആഗോള ശക്തികളിലൊന്നായി ഇന്ത്യ ഉയര്‍ന്നുവരണമെങ്കില്‍, ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന സ്ഥാപക പിതാക്കന്മാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കേണ്ടതുണ്ട്.

പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുകയും ഉറപ്പുനല്‍കുകയും ചെയ്യുന്നത് ഇന്ത്യക്ക് അതിന്റെ പൗരന്മാരുടെ, പ്രത്യേകിച്ച്‌ പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സി വിഭാഗക്കാരുടെയും സ്ത്രീകളുടെയുമെല്ലാം കഴിവുകള്‍ പുറത്തുകൊണ്ടുവരാന്‍ വഴിയൊരുക്കുമെന്നും അവര്‍ പറഞ്ഞു.

Related Articles

Back to top button