IndiaLatest

ഹര്‍ജി നിലനില്‍ക്കുമോ എന്നതില്‍ തീരുമാനം നാളെ

“Manju”

മഥുര: ഗ്യാന്‍വാപി കേസില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി. വിശ്വവേദിക് സനാതന്‍ സംഘിന്‍റെ ഹരജി നിയമപരമായി നിലനില്‍ക്കുമോ എന്നതില്‍ നാളെ തീരുമാനമുണ്ടാകും.വരാണസി ജില്ലാ കോടതിയാണ് ഹരജി പരിഗണിച്ചത്.

സുപ്രിംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് ജില്ലാ ജഡ്ജി അജയ്കുമാര്‍ വിശ്വേഷ് കേസുകള്‍ പരിഗണിച്ചത്. ഗ്യാന്‍വാപിയില്‍ ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പട്ട് വിശ്വവേദിക് സനാതന്‍ സംഘിലെ അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹരജി നിയമപരമായി നിലനില്‍ക്കുമോ എന്ന് കോടതി നാളെ വ്യക്തമാക്കും.

അതോടൊപ്പം ഗ്യാന്‍വാപിയിലെ സര്‍വേയുടെ റിപ്പോര്‍ട്ട് അഡ്വക്കേറ്റ് കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സര്‍വേ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചു മാത്രമേ ഹരജിയുടെ നിയമസാധുത പരിഗണിക്കാവൂ എന്ന് എതിര്‍കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം കേസ് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

Related Articles

Back to top button