IndiaKeralaLatest

പ്രസവ വേദനയ്ക്ക് മന്ത്രവാദം ; യുവതിയും ശിശുവും മരിച്ചു

“Manju”

പൂനെ: ഭര്‍ത‍ൃവീട്ടുകാരുടെ അന്ധവിശ്വാസം എട്ടുമാസം ഗര്‍ഭിണിയായ യുവതിയുടെയും ഗര്‍ഭസ്ഥ ശിശുവിന്‍റെയും ജീവനെടുത്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് ദിപാലി ബിഡ്കര്‍ എന്ന ഇരുപത്തി മൂന്നുകാരിയായ യുവതി ദാരുണമായി മരണപ്പെട്ടത്. ലോണാവാലയിലെ ഷിലിമില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

പ്രസവവേദനയില്‍ പുളഞ്ഞ യുവതിക്ക് പ്രേതബാധയെന്നാരോപിച്ച്‌ ഭര്‍തൃവീട്ടുകാര്‍ വീട്ടില്‍ തന്നെ ചില കര്‍മ്മങ്ങള്‍ നടത്തുകയായിരുന്നു. ചികിത്സ ലഭിക്കാന്‍ വൈകിയതോടെ അമ്മയും കുഞ്ഞും മരണത്തിന് മരണത്തിന് കീഴടങ്ങി.

സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും വീട്ടുകാരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ദിപാലിയുടെ ഭര്‍ത്താവ് മഹേഷ് ബിഡ്കര്‍, മാതാപിതാക്കള്‍, ഭര്‍തൃസഹോദരന്‍, സഹോദര ഭാര്യ എന്നിവര്‍ക്കെതിരെയാണ് കേസ്. ദുര്‍മന്ത്രവാദം അടക്കമുള്ള ദുരാചാരങ്ങള്‍ തടയിടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ബ്ലാക്ക് മാജിക് ആക്‌ട് 2013 അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related Articles

Back to top button