KeralaKozhikodeLatest

ഏഴ് വയസ്സുകാരനടക്കം ഏഴു പേര്‍ക്കു കൂടി രോഗബാധ

“Manju”

സിന്ധുമോള്‍ ആര്‍

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ ഏഴു പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ വിദേശത്ത് നിന്ന് എത്തിയ ഏഴുവയസുകാരിയടക്കമുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി. വി അറിയിച്ചു. ഇന്നലെ പോസിറ്റീവായവരില്‍ അഞ്ച് പേര്‍ വിദേശത്തു നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ബെംഗളൂരുവില്‍ നിന്നും വന്നവരാണ്.

നന്മണ്ട സ്വദേശി (35) ജൂണ്‍ 26ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തൂണേരി സ്വദേശി (53) ജൂണ്‍ 25ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗം കണ്ണൂരെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
ബാലുശ്ശേരി സ്വദേശി (32) ജൂണ്‍ 24ന് ബഹ്‌റൈനില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോടെത്തി. ടാക്‌സിയില്‍ ബാലുശ്ശേരി എത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ് 26ന് രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് സ്വദേശി (37) ജൂണ്‍ 23ന് ഖത്തറില്‍ നിന്ന് വിമാനമാര്‍ഗം കണ്ണൂരെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.

ആയഞ്ചേരി സ്വദേശിനിയായ ഏഴുവയസ്സുള്ള പെണ്‍കുട്ടി കോവിഡ് പോസിറ്റീവ് ആയ സ്ത്രീയുടെ മകളാണ്. ജൂണ്‍ 18ന് ഖത്തറില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോടെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി. മാതാവ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മകളുടെ സ്രവപരിശോധന നടത്തി. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. താമരശ്ശേരി സ്വദേശി (22) ചെന്നൈയില്‍ നിന്നും കോഴിക്കോടെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണത്തെ തുടര്‍ന്ന് എഫ് എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. വളയം സ്വദേശി (42) ജൂണ്‍ 25 ന് ബാംഗ്ലൂരില്‍ നിന്ന് സ്വകാര്യ ബസ്സില്‍ മാഹിയില്‍ എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എഫ്‌എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന നന്മണ്ട സ്വദേശിനി (22), നന്മണ്ട സ്വദേശി (55), കിഴക്കോത്ത് സ്വദേശിനി (26), ഒളവണ്ണ സ്വദേശി (50), പാലക്കാട് സ്വദേശിനി (22), മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പനങ്ങാട് സ്വദേശികളായ 38,30 വയസ്സുള്ള ദമ്പതികള്‍ എന്നിവരാണ് രോഗമുക്തി നേടിയത്. ഇപ്പോള്‍ 90 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവ് ചികില്‍സയിലുള്ളത്.

Related Articles

Back to top button